മറ്റുള്ളവരോട് സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോഴെങ്കിലും ഇത് ശ്രദ്ധിക്കണം! സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനം

കൈയിൽ എരിയുന്ന സിഗരറ്റുമായി റിയാലിറ്റി ഷോയിൽ പ്രത്യക്ഷപ്പെട്ട നടൻ സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി പ്രേക്ഷകർ. ഒ.ടി.ടി പ്ലാറ്റ് ഫോമിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയിലാണ് സിഗിരറ്റുമായി നടൻ എത്തിയത്. സൽമാന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടനെതിരെ വിമർശനം ഉയർന്നത്.

‘നിങ്ങളൊരു ഹിപ്പോക്രാറ്റ് ആണെന്ന് ഞങ്ങള്‍ക്ക് അറിയാം, എന്നാല്‍ മറ്റുള്ളവരുടെ മുന്നിലെങ്കിലും മര്യാദയ്ക്ക് നില്‍ക്കൂ’ എന്ന് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എല്ലാ തെറ്റായ കാര്യങ്ങളും ചെയ്യുമെന്നും എന്നിട്ട് മറ്റുള്ളവരോട് സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമെന്ന് മറ്റൊരാൾ റെഡ്ഡിറ്റിൽ കമന്റ് ചെയ്തു. അതേസമയം സൽമാൻ ഖാനെ പിന്തുണച്ചും ആരാധകർ  എത്തിയിട്ടുണ്ട്. ഇതൊരു ഒ.ടി.ടി ഷോയാണ്. ടെലിവിഷനിലുള്ള നിയന്ത്രണങ്ങളൊന്നും ഇവിടെയില്ലെന്ന് നടനെ വിമർശിക്കുന്നവർക്ക് മറുപടിയായി ഒരു ആരാധകൻ കുറിച്ചത്.

നേരത്തെ ഷോയിൽ രണ്ട് മത്സരാർഥികൾ തമ്മിൽ ചുംബിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സൽമാൻ എത്തിയിരുന്നു. ഇവരെ ശകാരിക്കുകയും ചെയ്തിരുന്നു. തന്റെ സിനിമകളിലോ താനുമായി ബന്ധപ്പെട്ട പ്രോജക്ടുകളിലോ ഇത്തരത്തിലുള്ള ഉള്ളടക്കം ഉള്‍പ്പെടുത്തുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നാണ് സല്‍മാന്‍ പറഞ്ഞത്. പ്രേക്ഷകരോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

സിനിമയിലെ ഇന്റിമസി രംഗങ്ങളിൽ നിന്ന് വിട്ടുനില്‍ക്കുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍.

Tags:    
News Summary - Salman Khan smokes cigarette In Ott Show, Reddit calls him ‘hypocrite’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.