മാതാപിതാക്കളുടെ വേർപിരിയലിന് ശേഷം ശീലിക്കേണ്ടത്; സഹോദരപുത്രനോട് സൽമാൻ ഖാൻ

താരങ്ങളായ മലൈക അറോറയും അർബാസ് ഖാനും 2017 ആണ് വിവാഹബന്ധം വേർപിരിയുന്നത്. വിവാഹമോചനത്തിന് ശേഷം അമ്മ മലൈകക്കൊപ്പമായിരുന്നു മകൻ അർഹാൻ ഖാൻ. പിതാവ് അർബാസുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും മാതാപിതാക്കളുടെ വിവാഹമോചനം അർഹാനെ മാനസികമായി തളർത്തിയിരുന്നു. അർഹാന്റെ പോഡ്കാസ്റ്റിൽ അതിഥിയായി എത്തിയപ്പോൾ സൽമാൻ ഖാനാണ് സഹോദരപുത്രനെക്കുറിച്ച് വെളിപ്പെടുത്തിയത്.

'ജീവിതത്തിൽ ഉയർച്ച താഴ്ചകളിലൂടെ കടന്നു പോയ ആളാണ് അർഹാൻ. മതാപിതാക്കളുടെ വേർപിരിയലിന് ശേഷം നമ്മൾ സ്വയംപര്യാപ്തരാകണം. നമ്മുടെ കാര്യങ്ങളെല്ലാം സ്വയം ചെയ്യണം. ഒരു ദിവസം നിങ്ങൾക്ക് നിങ്ങളുടെതായ കുടുംബമുണ്ടാകും. ആ കുടുംബത്തിനായി വേണം പ്രവർത്തിക്കാൻ. കുടുംബത്തോടൊപ്പം ഉച്ചഭക്ഷണവും അത്താഴവും കഴിക്കുന്ന സംസ്കാരം എല്ലായ്പ്പോഴും ഉണ്ടായിരിക്കണം'- സൽമാൻ ഖാൻ പറഞ്ഞു.

1998 ലാണ് അര്‍ബാസും മലൈകയും വിവാഹിതരാകുന്നത്. പതിനെട്ടുവര്‍ഷം നീണ്ട ദാമ്പത്യബന്ധം നിയമപരമായി അവസാനിപ്പിച്ചതിന് ശേഷം അര്‍ബാസ് മേക്കപ്പ് ആർടിസ്റ്റ് ഷുറാ ഖാനെ വിവാഹം ചെയ്തു. പിതാവിന്റെ വിവാഹത്തിന് അർഹാനും പങ്കെടുത്തിരുന്നു. വിവാഹമോചനത്തിന് ശേഷം മലൈക അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായി. വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു.

Tags:    
News Summary - Salman Khan Brings Up Arbaaz-Malaika's Divorce During Podcast With Arhaan: You've To Make It On Your Own

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.