സല്‍മാൻ ഖാനൊപ്പം ധോണിയുടെ പിറന്നാൾ ആഘോഷം- വിഡിയോ
ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ പിറന്നാൾ ആഘോഷത്തിൽ ബോളിവുഡ് താരം സൽമാൻ ഖാനും. സാൽമാനൊപ്പം ധോണിയുടെ ഭാര്യ സാക്ഷിയും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ധോണിയുടെ 43ാം പിറന്നാൾ ആഘോഷത്തിലുണ്ടായിരുന്നത്. വിഡിയോ സാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
അർദ്ധരാത്രിയിലെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം സൽമാനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ക്യാപ്റ്റൻ സാഹിബിന് പിറന്നാൾ ആശംസകൾ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ധോണിയുടെ ജന്മദിന ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന് പിറന്നാൾ ആശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്.
മുകേഷ് അംബാനിയുടെ മകൻ അനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹച്ചടങ്ങുകള്‍ക്ക് മുന്നോടിയായി നടന്ന സംഗീത് ചടങ്ങില്‍ ധോണിയും സല്‍മാന്‍ ഖാനും എത്തിയിരുന്നു. ഇതിന്‍റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.