കൊച്ചി: ചലച്ചിത്ര നടൻ സജീദ് പട്ടാളം (54) അന്തരിച്ചു. അസുഖ ബാധിതനായി ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു.
വെബ് സീരീസിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. കള, കനകം കാമിനി കലഹം, ജാനേ മൻ, റിലീസ് ചെയ്യാനിരിക്കുന്ന 'സൗദി വെള്ളക്ക' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
ഫോർട്ടുകൊച്ചി പട്ടാളം സ്വദേശിയാണ്. ഭാര്യ: റംല. മക്കൾ: ആബിദ, ഷാഫി. മരുമകൻ: ഫാരിഷ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ഫോർട്ടുകൊച്ചി കൽവത്തി മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.