സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ അടുത്തിടെ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബീച്ച് വെക്കേഷനിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളാണ് പൂജ പങ്കുവെച്ചത്. എന്നാൽ ഇതിന് ശേഷം, സായ് പല്ലവിയുടെ നിരവധി എ.ഐ നിർമിത ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. നീന്തൽ വസ്ത്രം ധരിച്ചതിന് നടിക്ക് നേരെ വമർശനവും ഉയർന്നു.
ഇപ്പോഴിതാ, തന്റെ അവധിക്കാല വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുതുകൊണ്ടാണ് താരം ട്രോളുകൾക്ക് മറുപടി നൽകിയിരിക്കുന്നത്. മുകളിലുള്ള ചിത്രങ്ങൾ യഥാർഥമാണ്, എ.ഐ സൃഷ്ടിച്ചതല്ല -എന്ന അടിക്കുറിപ്പോടെയാണ് സായ് പല്ലവി വിഡിയോ പങ്കുവെച്ചത്.
അതേസമയം, എല്ലാ നായികമാരും ഒരുപോലെയെന്ന് തെളിയിക്കപ്പെട്ടു, സായ് പല്ലവി സ്ലീവ്‌ലെസും ഷോർട്ട് ഡ്രസ്സും ധരിച്ച് ബീച്ചിൽ പോയാൽ ഏത് നടിയാണ് നമ്മുടെ ഇന്ത്യൻ സംസ്കാരത്തെ സംരക്ഷിക്കുക? സായ് പല്ലവി ആരാധകർ ഇതിന് ഉത്തരം നൽകുമോ? ഓൺസ്ക്രീനിൽ പരമ്പരാഗത വേഷം ധരിക്കുന്ന സായ് പല്ലവി യഥാർഥ ജീവിതത്തിൽ ബിക്കിനി ധരിക്കുന്നു എന്നിങ്ങനെയുള്ള കമന്‍റുകളാണ് ആദ്യം പങ്കുവെച്ച ചിത്രത്തിന് ലഭിച്ചത്.
എന്നാൽ സായ് പല്ലവിയുടെ ആരാധകർ അവർക്കൊപ്പം ഉറച്ചുനിന്നു. നീന്തൽ വസ്ത്രങ്ങൾ സാധാരണ ബീച്ച് വസ്ത്രങ്ങളാണെന്നും എല്ലാവർക്കും സുഖകരമായി വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി. വസ്ത്രധാരണം അവരുടെ ഇഷ്ടമാണെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്നത് നിർത്തണമെന്നുമാണ് മോശം അഭിപ്രായം പറഞ്ഞ വർക്കുള്ള സായ് ആരാധകരുടെ മറുപടി.
ചന്ദു മൊണ്ടേതിയുടെ തണ്ടേൽ എന്ന ചിത്രത്തിലാണ് സായ് പല്ലവി അവസാനമായി അഭിനയിച്ചത്. നിതേഷ് തിവാരിയുടെ രാമായണത്തിൽ സീതയായും സായ് അഭിനയിക്കുന്നുണ്ട്. രൺബീർ കപൂറാണ് രാമനായി അഭിനയിക്കുന്നത്. സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന ജുനൈദ് ഖാൻ ചിത്രത്തിലും അവർ അഭിനയിക്കുന്നു. 2021ൽ പുറത്തിറങ്ങിയ ചിത്തിരൈ സേവാനം എന്ന ചിത്രത്തിലൂടെ പൂജയും അഭിനയരംഗത്തേക്ക് പ്രവേശിച്ചിരുന്നു. പക്ഷേ അതിനുശേഷം ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.