'ലഗാന്റെ' ഭാഗമാകാൻ കഴിയാത്തതിൽ വിഷമമുണ്ട് -റാണി മുഖർജി

ഡേറ്റ് ക്ലാഷ് കാരണം താൻ ഭാഗമാകാത്തതിൽ ഖേദിക്കുന്ന ഒരേയൊരു ചിത്രം ആമിർ ഖാന്റെ 'ലഗാൻ' മാത്രമാണെന്ന് ബോളിവുഡ് നടി റാണി മുഖർജി. ഗോവയിൽ നടക്കുന്ന 54-ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ അഭിമുഖത്തിനിടെയാണ് നടി ഈ കാര്യം സൂചിപ്പിച്ചത്.

ലഗാനിലെ അഭിനേതാക്കൾ 6 മാസത്തേക്ക് എങ്ങും പോകാൻ പാടില്ലെന്ന് ആമീർ പറഞ്ഞു. എന്നാൽ ഇതിന് 20 ദിവസം മുമ്പ് ഞാൻ ഒരു സിനിമയിൽ ഒപ്പുവെച്ചിരുന്നു. ആമീറിന്റെ സിനിമ ചെയ്യാൻ തനിക്ക് താൽപര്യമുള്ളതിനാൽ നിർമ്മാതാവിനോട് അവധി ചോദിച്ചിരുന്നെങ്കിലും അദേഹം അനുവദിച്ചില്ല-നടി പറഞ്ഞു.

അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത 'ലഗാൻ' നിരൂപക പ്രശംസയും വാണിജ്യ വിജയവും അന്താരാഷ്ട്ര അംഗീകാരവും ഒരുപോലെ നേടിയ ഒരു ചിത്രമായിരുന്നു.

'രാജാ കി ആയേഗി ബാരാത്' എന്ന ചിത്രത്തിലൂടെയാണ് റാണി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ചൽത്തേ ചൽത്തേ, ഹം തും, വീർ-സാര, കഭി അൽവിദ നാ കെഹ്ന, ബണ്ടി ഔർ ബബ്ലി, ബ്ലാക്ക്, നോ വൺ കിൽഡ് ജെസീക്ക, തലാഷ്, മർദാനി, ഹിച്കി, മർദാനി 2 എന്നീ നിരവധി സിനിമകളിലാണ് റാണി തന്‍റെ മിന്നും പ്രകടനം കാഴ്ചവെച്ചത്. 'മർദാനി 3' എന്ന ചിത്രത്തിലൂടെ റാണി മുഖർജി മടങ്ങിയെത്തുന്ന വാർത്തകളാണ് ഇപ്പോൾ ബോളിവുഡിൽ നിന്ന് ലഭിക്കുന്നത്.

Tags:    
News Summary - Rani Mukherjee feels bad about not being a part of 'Lagan'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.