സായ് പല്ലവി

രാമായണക്ക് പ്രതിഫലം കോടികൾ; സായ് പല്ലവിയുടെ ആസ്തിയും വരുമാനവും

ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയരായ നടിമാരിൽ ഒരാളായ സായ് പല്ലവി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സായി പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നത്. രൺബീർ കപൂറിനൊപ്പം രാമായണയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം. ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനൊപ്പം ഏക് ദിൻ എന്ന മറ്റൊരു ഹിന്ദി ചിത്രത്തിലും അവർ അഭിനയിക്കുന്നുണ്ട്.

ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം, 2025 ൽ സായ് പല്ലവിയുടെ ആസ്തി 45 മുതൽ 50 കോടി രൂപ വരെയാകുമെന്ന് കണക്കാക്കപ്പെടുന്നു. അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്നും, ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത ചില ബ്രാൻഡ് പ്രമോഷനുകളിൽ നിന്നുമാണ്.

നിരവധി ലാഭകരമായ ഓഫറുകൾ ലഭിച്ചിട്ടും, സ്കിൻകെയർ, ഫെയർനെസ് ക്രീം ബ്രാൻഡുകളുടെ നിരവധി പരസ്യ ഡീലുകൾ അവർ നിരസിച്ചിട്ടുണ്ട്. ഒരിക്കൽ ഫെയർനെസ് ബ്രാൻഡിൽ നിന്നുള്ള രണ്ട് കോടിയുടെ കരാർ നിരസിച്ചിരുന്നു. അത്തരം ഉൽപന്നങ്ങളെ പിന്തുണക്കില്ല എന്ന നടിയുടെ നിലപാട് വാർത്തകളിൽ ഇടം നേടിയിരുന്നു.

ഒരു സിനിമക്ക് 2.5 മുതൽ മൂന്ന് കോടി രൂപ വരെയാണ് സായ് പല്ലവി ഈടാക്കിയിരുന്നത്. എന്നാൽ, നിതേഷ് തിവാരിയുടെ രാമായണത്തിലെ അഭിനയത്തിന് അവരുടെ പ്രതിഫലം ആറ് കോടി രൂപയായി ഉയർത്തിയതായി റിപ്പോർട്ടുണ്ട്. നാഗ ചൈതന്യക്കൊപ്പം അഭിനയിച്ച തണ്ടേലിന് അഞ്ച് കോടിയായിരുന്നു പ്രതിഫലം.

Tags:    
News Summary - Ramayana actress Sai Pallavi’s net worth and earnings as of 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.