മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രാജ്കുമാര്‍ റാവു ഗാംഗുലിയായെത്തും. സൗരവ് ഗാംഗുലി തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ഡേറ്റില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ചിത്രം തിയറ്ററുകളിലെത്താന്‍ ഒരുവര്‍ഷത്തിലേറെ വൈകിയേക്കുമെന്നും ഗാംഗുലി പറഞ്ഞിരുന്നു. മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം, ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസമായി അഭിനയിക്കുമെന്ന് നടൻ രാജ്കുമാർ റാവു സ്ഥിരീകരിച്ചു.
'അതെ, അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഞാൻ അദ്ദേഹത്തെ അവതരിപ്പിക്കുന്നു. ആ വേഷത്തെക്കുറിച്ച് എനിക്ക് പരിഭ്രാന്തിയുണ്ട്. അതൊരു വലിയ ഉത്തരവാദിത്തമാണ്. പക്ഷേ അത് വളരെ രസകരമായിരിക്കും' രാജ്കുമാർ റാവു പറഞ്ഞു. ഗാംഗുലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്രം അദ്ദേഹത്തിന്റെ ജീവിതത്തെയും കരിയറിനെയും വലിയ സ്‌ക്രീനിൽ പകർത്തുക എന്ന ലക്ഷ്യത്തോടെയാണ് നിർമിക്കുന്നതെന്ന് രാജ്കുമാർ പറഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
ഇന്ത്യക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ച താരമാണ് സൗരവ് ഗാംഗുലി. ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ വിവിധ ഫോര്‍മാറ്റുകളിലായി 18575 റണ്‍സ് നേടിയിട്ടുണ്ട്. കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്ന് വിളിക്കപ്പെടുന്ന ഗാംഗുലി പിന്നീട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റു.ഗാംഗുലിയുടെ നേതൃത്വത്തില്‍ 21 ടെസ്റ്റുകളില്‍ ഇന്ത്യ വിജയം നേടി. 2003 ലോകകപ്പ് ഫൈനലിലെത്തി. 2008 ലാണ് ഗാംഗുലി തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.