റാഫിയുടെ തിരക്കഥയിൽ വിഷ്ണു ഉണ്ണികൃഷ്ണനും ഷൈൻ ടോം ചാക്കോയും അജു വർഗീസും ഒന്നിക്കുന്നു

ൺ ഡേ ഫിലിംസിന്റെ ബാനറിൽ ശ്രീ ബിജു വി മത്തായി നിർമ്മിച്ച് റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. പാലാ അൽഡ്രിൻസ് നെല്ലോല ബംഗ്ലാവിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ കേരള സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ മുഖ്യ അഥിതിയായിരുന്നു. നിർമ്മാതാവ് ജോബി ജോർജ്‌,തിരക്കാഥാകൃത്ത്‌ റാഫി, വിഷ്ണു ഉണ്ണികൃഷ്ണൻ,നിർമ്മാതാവ് ബിജു വി മത്തായി, ഫാദർ റോഷൻ,സ്നേഹ ബാബു എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു.

കോമഡി എന്റെർറ്റൈൻർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പവിത്ര ലക്ഷ്മിയാണ് നായിക. ചിത്രത്തിൽ സ്നേഹ ബാബു, ചിന്നു ചന്ദിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.കെ ആർ ജയകുമാർ , ബിജു എം പി എന്നിവരാണ് ചിത്രത്തിന്റെ സഹാനിർമ്മാതാക്കൾ.

പാലാ എറണാകുളം പരിസരത്തായി ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. വി സാജൻ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ശ്രീനാഥ് ശിവശങ്കരനാണ് സം​ഗീതം ഒരുക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികൾ. പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പോഡുത്താസ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, കലാസംവിധാനം: സുജിത് രാഘവ് , വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സ്റ്റിൽസ്: മോഹൻ സുരഭി ഡിസൈൻ: ഫോറെസ്റ്റ് ഓൾ വേദർ, പി.ആർ.ഒ: വാഴൂർ ജോസ് , നിയാസ് നൗഷാദ്, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    
News Summary - Rafis's Script vishnu unnikrishnan, aju varghese and shine tom Chacko starring Movie Shooting Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.