'ആളുകൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാൻ, ഇല്ലെങ്കിൽ'...!-പൃഥ്വിരാജ്
സിനിമാനിർമ്മാണത്തോടും അഭിനയത്തോടുമുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ മേഖലയിൽ എത്തിയതെന്ന് നടൻ പൃഥ്വിരാജ്. തന്നിൽ പൂർണ്ണ വിശ്വസമുണ്ടെന്നും എന്താണ് ജീവിതത്തിൽ മുറുകെ പിടിക്കാനുള്ളതെന്ന് കൃത്യമായി അറിയാമെന്നും നടൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിനിമക്ക് പുറത്ത് തെറ്റിദ്ധരിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
'ശരിക്കും ഞാൻ ആരാണെന്നും എന്താണ് മുറുകെ പിടിക്കേണ്ടതെന്നും എനിക്ക് കൃത്യമായി അറിയാം. ഒരു നടനെന്ന നിലയിൽ, ഞാൻ മറ്റൊരാളാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കാൻ കഴിയും. എനിക്കത് ചെയ്യാനും സാധിക്കും. എന്നാൽ അത് എത്രനാൾ നിലനിർത്താനാകും?. സിനിമയിൽ വ്യത്യസ്തമായ പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നുണ്ട്. പിന്നെ ജീവിതത്തിൽ കാമറക്ക് പുറത്ത് അഭിനയിക്കുന്ന ഒരു കഥാപാത്രമുണ്ട്, പിന്നെ എപ്പോഴാണ് ഞാൻ ഞാനാകുന്നത്?
ജീവിതത്തിൽ നിങ്ങൾക്ക് സ്ഥിരമായി സത്യസന്ധത പുലർത്താൻ കഴിയുന്ന ഒരേയൊരാൾ നിങ്ങൾ മാത്രമാണ്. നിങ്ങളെ ആളുകൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്. ഇനി ഇഷ്ടപ്പെടുന്നില്ലെങ്കിൽ, ഒരുപാട് ആളുകളുമായി ഇടപഴകാതിരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്' - പൃഥ്വിരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.