പ്രതാപ്​ പോത്തനെ അനുസ്മരിച്ച് സിനിമയിലെ സഹപ്രവർത്തകർ

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ​ ലോകത്തെ സഹപ്രവർത്തകർ. പ്രതാപ് പോത്തന്റെ അവസാന ചിത്രമായ ബറോസിന്റെ സംവിധായകനും നായകനുമായ മോഹൻലാൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Full View

അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്നു പ്രിയപ്പെട്ട പ്രതാപ് പോത്തനെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Full View

പ്രതാപ്​ പോത്തൻ ശ്രദ്ധേയ വേഷം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ നായകനായ നടൻ പൃഥ്വിരാജ് സുകുമാരനും വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തി. ''റെസ്റ്റ് ഇൻ പീസ് അങ്കിൾ, താങ്കളെ മിസ് ചെയ്യും'' - പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.

Full View

തന്നെ സിനിമയിലേക്ക് കൈപ്പിടിച്ചു കയറ്റിയ ഗുരുനാഥനാണ് പ്രതാപ് പോത്തനെന്ന് നടി തസ്നി അലി ഖാൻ ഫേസ്ബുക്കിൽ കുറിച്ചു.

''എല്ലാവർക്കും നമസ്കാരം ഞാൻ ഒരുപാട് ഒരുപാട് സങ്കടത്തിലാണ് ഈ ഒരു ദിവസം. മലയാള സിനിമയിലേക്കുള്ള എന്റെ അരങ്ങേറ്റത്തിന് കാരണമായ ചിത്രമാണ് ഡെയ്സി എന്ന ചിത്രം. 1988 ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ശ്രീ പ്രതാപ് പോത്തൻ ആയിരുന്നു. എന്റെ ആദ്യ സംവിധായകനാണ്. അഭിനയത്തിന്റെ ആദ്യപാഠങ്ങൾ എനിക്ക് പറഞ്ഞു തന്ന എന്റെ ഗുരുനാഥനാണ്. തോംസൺ ബാബുവും പ്രതാപ് പോത്തനും ആണ് എന്ന് ആദ്യമായിട്ട് ഡേയ്സിലേക്ക് സെലക്ട് ചെയ്യുന്നത്. അങ്ങനെയാണ് ഞാൻ മലയാള സിനിമയിലേക്ക് എത്തുന്നത്.25 വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും സാറിനൊപ്പം ഒരു സിനിമ ചെയ്തു അദ്ദേഹത്തിന്റെ മരുമകളായി. പിന്നെ എനിക്ക് അദ്ദേഹത്തെ കാണാൻ അവസരങ്ങൾ ഉണ്ടായിരുന്നില്ല. നമ്മുടെ ആദ്യത്തെ സിനിമയുടെ സംവിധായകൻ നമ്മളെ വിട്ടു പോവുക എന്നു പറയുന്നത് ഏതൊരാൾക്കും വേദന നൽകുന്ന അനുഭവം തന്നെയാണ്. അച്ഛനും അമ്മയ്ക്കും ഗുരുവിനും ഒപ്പം ആണ് നമ്മൾ നമ്മുടെ ആദ്യത്തെ സംവിധായകനെ കാണുന്നത്. സിനിമ എന്താണെന്നും എങ്ങനെയാണ് അഭിനയിക്കേണ്ടത് നമുക്ക് പറഞ്ഞു തരുന്ന ആളാണ് ആദ്യ സംവിധായകൻ. എന്റെ ഗുരു തന്നെയാണ് അത്. ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സങ്കടം തന്നെയാണ് എനിക്ക് ഇത്. ഈ അവസരത്തിൽ ഞാൻ സാറിന്റെ ആത്മാവിന് നിത്യാജ്ഞലി നേരുകയാണ്. സ്വർഗ്ഗത്തിലേക്ക് സാറിനന്റെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

Full View

ആദരാഞ്ജലികൾ ...പ്രശസ്ത നടൻ പ്രതാപ്‌ പോത്തൻ അന്തരിച്ചു ..ആരവം ..തകര ..അയാളും ഞാനും തമ്മിൽ ..22 Fk..എഴുതാനാണെങ്കിൽ നിരവധി സിനിമകൾ .അദ്ദേഹത്തിന്റെ കൂടെ എനിക്കും അഭിനയിക്കാൻ സാധിച്ചു ..മറിയം മുക്ക് എന്ന സിനിമയിൽ ..കൂടാതെ ഡെയ്സി ..ഋതുഭേദം ..തുടങ്ങിയ സിനിമകൾ ഡയറക്റ്റ് ചെയ്തു ..എല്ലാ വേഷങ്ങങ്ങളും അഴിച്ചുവെച്ചു പ്രതാപ് പോത്തൻ നിത്യതയിലേക്ക് - നടി സീമാ ജി നായൻ പ്രതാപ് പോത്തനെ അനുസ്മരിച്ചു.

Full View

ജ്യേഷ്ഠസഹോദരനും, സുഹൃത്തും, ഗുരുതുല്യനുമായ പ്രതാപ് പോത്തൻ സാറിന് പ്രണാമം എന്നായിരുന്നു നടൻ ദിലീപ് കുറിച്ചത്. 

Full View


Full View


Tags:    
News Summary - Pratap Pothan's co-workers in cinema remember him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.