കൊച്ചി: ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. രാധാകൃഷ്ണൻ ചക്യാട്ടിന്റെ മരണവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ആണ് അറിയിച്ചത്. ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു രാധാകൃഷ്ണൻ ചക്യാട്ട് അഭിനയ രംഗത്ത് എത്തിയത്. ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
40 വർഷത്തിലേറെയായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്നു രാധാകൃഷ്ണന്‍. അദ്ദേഹം ക്യാമറ, ഫോട്ടോഗ്രഫി എന്നിവയിൽ പരിശീലനപരിപാടികളും നടത്തിയിരുന്നു. 2023ല്‍ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ (എ.കെ.പി.എ) ഫോട്ടോഗ്രാഫി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയായാണ്. ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഫാഷന്‍ ഫോട്ടോഗ്രഫിയിലാണ് അദ്ദേഹം തന്റെ കരിയര്‍ വളര്‍ത്തിയെടുത്തത്.
2000-ൽ ഒരു സ്വതന്ത്ര ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണൻ തന്റെ കരിയർ ആരംഭിച്ചത്. കലാപരമായ കാഴ്ചപ്പാടിന്റെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും അതുല്യമായ മിശ്രിതത്തിലൂടെ അദ്ദേഹം വളരെപ്പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.