മുംബൈ: ബോളിവുഡിൽ എക്കാലവും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സൽമാൻ ഖാന്റെ പ്രണയ ജീവിതവും വിവാഹ ആലോചനകളും. ഇപ്പോഴും അദ്ദേഹം അവിവാഹിതനാണ്. താൻ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് സൽമാൻ ഖാൻ പറയുന്ന പഴയൊരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
2018-ൽ ടൈ ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്തപ്പോൾ, കുട്ടികളുടെ വിവാഹം നടത്താൻ പണം ചോദിക്കുന്ന ആളുകളെ താൻ പ്രോത്സാഹിപ്പിക്കാറില്ലെന്ന് നടൻ പറഞ്ഞു. മെയ്‌നെ പ്യാർ കിയ, ഹം സാത്ത് സാത്ത് ഹേ തുടങ്ങിയ സിനിമകളിലൂടെ വിവാഹങ്ങൾ ഇത്രയും ഗംഭീരമാക്കിയതിന് ചലച്ചിത്ര നിർമാതാവ് സൂരജ് ബർജാത്യയെ സൽമാൻ തമാശയായി കുറ്റപ്പെടുത്തി.
'വിവാഹം ഒരു വലിയ കാര്യമായി മാറിയിരിക്കുന്നു. ഒരാളെ വിവാഹം കഴിപ്പിക്കാൻ നിങ്ങൾ കോടികൾ ചെലവഴിക്കുന്നു. എനിക്ക് അത് താങ്ങാൻ കഴിയില്ല. അതുകൊണ്ടാണ് ഞാൻ ഒരു സിംഗ്ൾ ആയത്' -അദ്ദേഹം പറഞ്ഞു.
90 കളുടെ അവസാനത്തിൽ ഐശ്വര്യ റായിയുമായുള്ള സൽമാന്‍റെ സൗഹൃദം തീവ്രമായ മാധ്യമശ്രദ്ധ നേടിയിരുന്നു. ഹം ദിൽ ദേ ചുക്കേ സനം എന്ന ചിത്രത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. 2002 ലാണ് അത് അവസാനിക്കുന്നത്. തന്റെ കരിയറിന്റെ തുടക്കത്തിൽ ഒരു ടി.വി പരസ്യ ചിത്രീകരണത്തിനിടെ കണ്ടുമുട്ടിയ സംഗീത ബിജ്‌ലാനിയുമായി സൽമാൻ ഗൗരവമേറിയ ബന്ധത്തിലായിരുന്നു. ഒരു പതിറ്റാണ്ടോളം അവർ ഒന്നിച്ചുണ്ടായിരുന്നു. പിന്നീട് കത്രീന കൈഫുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന് പറയപ്പെട്ടു. അടുത്ത കാലത്തായി, റൊമാനിയൻ നടിയും ടി.വി അവതാരകയുമായ യൂലിയ വന്തൂരുമായി സൽമാൻ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.