പരേഷ് റാവൽ, പ്രിയദർശൻ

ഏഴരക്ക് പ്രിയദർശന്‍റെ പൂജാ സമയമാണ്, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് എന്റെ ഹീമോഗ്ലോബിൻ വർധിപ്പിക്കും', ചിരി പടർത്തി പരേഷ് റാവൽ

മുംബൈയിൽ നടന്ന ചടങ്ങിൽ പ്രിയദർശന്റെ സെറ്റിലെ അച്ചടക്കത്തെയും ലാളിത്യത്തെയും കുറിച്ച് വാചാലനായി പരേഷ് റാവൽ. പ്രിയദർശനൊപ്പം പ്രവർത്തിക്കുന്നത് ഒരു 'ജോയ് റൈഡ്' പോലെയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രിയദർശന്റെ സെറ്റിൽ തിരക്കും ബഹളങ്ങളൊന്നും ഇല്ലെന്നും, അദ്ദേഹത്തിന് എന്ത് വേണമെന്ന് വ്യക്തമായ ധാരണയുള്ളതിനാൽ ജോലി ഏറെ ആസ്വാദ്യകരമാണെന്നും പരേഷ് റാവൽ പറഞ്ഞു. "അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് എന്റെ ഹീമോഗ്ലോബിൻ വർധിപ്പിക്കും," എന്നായിരുന്നു തമാശ രൂപേണ അദ്ദേഹത്തിന്റെ വാക്കുകൾ.

കൃത്യനിഷ്ഠയുടെ കാര്യത്തിൽ പ്രിയദർശൻ വിട്ടുവീഴ്ച ചെയ്യാറില്ല. എല്ലാ ദിവസവും വൈകുന്നേരം കൃത്യം 7:30ന് പാക്കപ്പ് പറയുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇതിന്റെ കാരണം ചോദിച്ച അക്ഷയ് കുമാറിന് പരേഷ് റാവൽ നൽകിയ മറുപടി രസകരമായിരുന്നു. "അത് അദ്ദേഹത്തിന്റെ പൂജാ സമയമാണ്." എന്ന അദ്ദേഹത്തിൻ്റെ മറുപടി കേട്ട് സദസ്സ് ഒന്നടങ്കം ചിരിയിലാണ്ടു.

2010ൽ പുറത്തിറങ്ങിയ 'ഖട്ട മീഠ'യ്ക്ക് ശേഷം ഏകദേശം 14 വർഷങ്ങൾക്ക് ശേഷമാണ് ഈ സഖ്യം വീണ്ടും ഒന്നിക്കുന്നത്. 'ഹേരാ ഫേരി', 'ഭൂൽ ഭുലയ്യ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച അതേ സിറ്റുവേഷണൽ കോമഡി 'ഭൂത് ബംഗ്ല'യിലൂടെ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. വൻ താരനിര അണിനിരക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.

അക്ഷയ് കുമാർ, പരേഷ് റാവൽ, രാജ്പാൽ യാദവ്, തബു, വാമിഖ ഗബ്ബി ഒന്നിക്കുന്ന ചിത്രം ഹൊറർ-കോമഡി / സൈക്കോളജിക്കൽ ത്രില്ലർ ജോണറിലുള്ളതാണ്. ഏപ്രിൽ 17- നാണ് റിലീസ്. ബാലാജി മോഷൻ പിക്ചേഴ്സ്, കേപ് ഓഫ് ഗുഡ് ഫിലിംസ് സംയുക്തമായാണ് നിർമാണം.

Full View
Tags:    
News Summary - Paresh Rawal about Priyadarshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.