'ആ റൂമിന്‍റെ സ്മെൽ ഇന്നും ഓർമയുണ്ട്, അതൊരു ട്രോമയാണ്'; സെക്ഷ്വൽ അബ്യൂസ് നേരിടേണ്ടി വന്നതിനെക്കുറിച്ച് നിഹാൽ പിള്ള

മുംബൈ പോലീസ്, എന്ന ചിത്രത്തിലൂടെ പ്രശ്സതനായ നടനാണ് നിഹാൽ പിള്ള. നടി പൂർണിമ ഇന്ദ്രജിത്തിന്‍റെ സഹോദരിയും നടിയുമായ പ്രിയ മോഹന്റെ ഭർത്താവ് കൂടിയാണ് നിഹാൽ. കുട്ടിക്കാലത്ത് തനിക്ക് സെക്ഷ്വൽ അബ്യൂസ് നേരിടേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നിഹാൽ. ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട അലങ്ക ശർമയുടെ പഠനത്തെക്കുറിച്ചും അദ്ദേഹം തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിച്ചു. കുട്ടികളോടുള്ള സെക്ഷ്വൽ അബ്യൂസ് കൂടി വരികയാണ്. അഞ്ച് മുതൽ 18 വയസ്സുവരെയുള്ളവരുടെ കാര്യം പരിശോധിച്ചാൽ അതിൽ 52 ശതമാനത്തിലധികം കുട്ടികളും പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'ഇത് ആരോടും പറയുമെന്ന് കരുതിയതല്ല. എനിക്ക് ഒന്നിലധികം തവണ അബ്യൂസ് നേരിട്ടിട്ടുണ്ട്. ഞാൻ നേരത്തെ താമസിച്ചിരുന്ന വീടിന് അടുത്തായി ഒരു ഷൂ ഷോപ്പിൽ വർക്ക് ചെയ്യുന്നവർ താമസിക്കുന്ന വീടുണ്ടായിരുന്നു. ആ പരിസരത്താണ് ഞങ്ങൾ കളിക്കുന്നത്. അതിലൊരാൾ കുട്ടികളെ ഫുട്ബോളിന്റെ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് വിളിക്കുമായിരുന്നു. ഒരു ദിവസം ഞാൻ പോയപ്പോൾ അയാൾ അകത്തേക്ക് വരാൻ പറഞ്ഞു. അന്ന് ഞാൻ അകത്തേക്ക് പോയില്ല. ഒരു സ്റ്റിക്കർ തന്നിട്ട് അകത്തേക്ക് വന്നാൽ കുറേ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് വിളിച്ചു.

പിന്നൊരു ദിവസം ഞങ്ങൾ രണ്ടോ മൂന്നോ പേർ ചേർന്ന് അവിടെ പോയി. അകത്തേക്ക് വരുന്ന ആൾക്ക് വലിയ സ്റ്റിക്കർ തരാമെന്ന് പറഞ്ഞു. അയാൾ ഞങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചോ അതോ പിടിക്കാൻ നോക്കിയോ എന്നത് എനിക്ക് കൃത്യം ഓർമയില്ല. എനിക്കൊപ്പം വന്ന കുട്ടിയെ അകത്തേക്ക് വിളിച്ച് അവന്റെ ഷോട്സ് ഊരുകയോ എന്തോ ചെയ്തു. അതിനുശേഷം ഞങ്ങളാരും അവിടേക്ക് പോയിട്ടില്ല. അടുത്ത ദിവസം അവിടെ വലിയ ബഹളമായിരുന്നു. എതോ ഒരു കുട്ടി വീട്ടിൽ പറഞ്ഞ് പ്രശ്നമായതായിരിക്കും. ആ റൂമിന്റെ സ്മെൽ ഇന്നും എനിക്ക് ഓർമയുണ്ട്. അതൊരു ട്രോമയാണ്' -എന്ന് നിഹാൽ പറയുന്നു.

ഗൾഫിൽ വെച്ചും തനിക്ക് ഇത്തരം അനുഭവം ഉണ്ടായട്ടുണ്ടെന്നും നിഹാൽ പറയുന്നു. താൻ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ അമ്മയോട് പോലും പറയുന്നത് കഴിഞ്ഞ ദിവസമാണെന്നും നിഹാൽ പറഞ്ഞു. നേരത്തെ പറയാനായെങ്കിൽ കുറച്ച് ആശ്വാസം ലഭിക്കുമായിരുന്നു എന്ന് അദ്ദേഹം. സെക്ഷ്വൽ അബ്യൂസ് നേരിടേണ്ടി വരുന്നത് അത് വളരെ മോശമായിട്ടാണ് ബാധിക്കുക, കുട്ടിക്കാലത്ത് പ്രത്യേകിച്ചും. ആൺകുട്ടികൾക്കും മാതാപിതാക്കൾ വിശ്വസിക്കുന്ന ആളുകളിൽ നിന്ന് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവരും എന്ന് പറയാൻ വേണ്ടിയാണ് ഇത്രയും കാര്യങ്ങൾ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - nihal pillai says he was sexually abused in childhood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.