അടുത്ത പ്രസിഡന്‍റായി ഇൗ ഹോളിവുഡ്​ താരം വരണമെന്ന്​ 46 ശതമാനം അമേരിക്കക്കാർ

ന്യൂയോർക്ക്​: അടുത്തിടെയാണ്​ ഡോണൾഡ്​ ട്രംപിനെ തറപറ്റിച്ച്​ ജോ ബൈഡൽ 46ാം യു.എസ്​ പ്രസിഡന്‍റായി അധികാരമേറ്റത്​. എന്നാൽ ബൈഡൻ അധികാരമേറ്റ്​ മാസങ്ങൾ പിന്നിടുന്നതിന്​ മു​േമ്പ അമേരിക്കയുടെ അടുത്ത പ്രസിഡന്‍റ്​ ആരാകണമെന്ന ചർച്ചകൾ തുടങ്ങി കഴിഞ്ഞു.

കൺസ്യൂമർ റിസർച്ച്​ കമ്പനിയായ പിപിൾസേ നടത്തിയ സർവേയിൽ രാജ്യത്തിന്‍റെ 47ാം പ്രസിഡന്‍റാകാൻ യോഗ്യനായി അമേരിക്കക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്​ ഒരു ഹോളിവുഡ്​ സൂപ്പർ താരത്തെയാണ്​. 30,138 പേർ പ​ങ്കെടുത്ത സർവേയിൽ 46 ശതമാനം ആളുകളാണ്​ ഡ്വൈന്‍ 'റോക്ക്' ജോൺസൺ​ വൈറ്റ്​ഹൗസിലെത്തുന്നതിനെ അനുകൂലിച്ചത്​.


താൻ ആശ്ചര്യപ്പെട്ടുവെന്നും പൂർവ്വപിതാക്കൻമാർ തന്നെപ്പോലെയുള്ള ഒരാളെ പ്രസിഡന്‍റായി വിഭാവനം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലെന്നുമായിരുന്നു സർവേയുടെ വാർത്ത പങ്കുവെച്ച്​ റോക്ക്​ ട്വിറ്ററിൽ കുറിച്ചത്​.

നേരത്തെ ചില അഭിമുഖങ്ങളിലും പ്രസിഡന്‍റ്​ ആകാൻ താൽപര്യമുണ്ടെന്ന്​ മുൻ ഗുസ്​തി താരം കൂടിയായ റോക്ക്​ സമ്മതിച്ചിരുന്നു. ജനങ്ങൾ താൽപര്യപ്പെട്ടാൽ ഭാവിയിൽ പ്രസിഡന്‍റ്​ പദത്തിലേക്ക്​ മത്സരിക്കുന്നതിനെ കുറിച്ച്​ ആലോചിക്കുമെന്ന്​ അദ്ദേഹം പറഞ്ഞിരുന്നു. 200 ദശലക്ഷം ഫോളോവേഴ്​സുമായി ഇൻസ്റ്റഗ്രാമിലെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന അമേരിക്കക്കാരനാണ് 48കാരനായ റോക്ക്​.

ടെക്​സാസ്​ ഗവർണറാകാൻ ഒരുങ്ങുന്ന അക്കാദമി പുരസ്​കാര ജേതാവ്​ മാത്യു മകോനഹേക്കും സർവേയിൽ ജനപിന്തുണ ലഭിച്ചു. 41 ശതമാനം ആളുകൾ അദ്ദേഹം ഗവർണറാകുന്നതിനെ അനുകൂലിച്ചു. 58 ശതമാനം അമേരിക്കക്കാരാണ്​ ഇരുവരുടെയും രാഷ്​ട്രീയ പ്രവേശനത്തെ അനുകൂലിച്ചത്​.

ഹോളിവുഡിൽ ബ്ലാക്ക്​ ആദം, ഫാസ്റ്റ്​ ആൻഡ്​ ഫ്യൂരിയസ്​ 9 അടക്കം കൈനിറയെ ചിത്രങ്ങളുള്ള റോക്ക് തന്‍റെ മുൻതട്ടകമായ​ ഡബ്ല്യൂ.ഡബ്ല്യൂ.ഇ റസ്​ലിങ്ങിലേക്ക്​ മടങ്ങിപ്പോകുന്നുവെന്നും വാർത്തകളുണ്ട്​. റസ്​ൽമാനിയ 39ൽ റോമൻ​ റെയ്​ൻസുമായി റോക്കിന്‍റെ മത്സരമുണ്ടാകുമെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - Nearly 50% of Americans want Dwayne ‘The Rock’ Johnson to run for president Poll result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.