പോക്സോ കേസിൽ പ്രതിയായ നൃത്തസംവിധായകൻ ജാനി മാസ്റ്ററോടൊപ്പം പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും നടിയും നിർമാതാവുമായ നയൻതാരക്കും വിമർശനം. വിഘ്നേഷ് ശിവൻ തന്റെ വരാനിരിക്കുന്ന ചിത്രമായ 'ലവ് ഇൻഷുറൻസ് കൊമ്പനി'യിൽ ജാനി മാസ്റ്ററുമായുള്ള സഹകരണം സ്ഥിരീകരിച്ച് ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്.
'ലവ് ഇൻഷുറൻസ് കൊമ്പനി'യുടെ സെറ്റിൽ വിഘ്നേഷ് ശിവനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വിഡിയോയും ജാനി മാസ്റ്റർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. 'എന്നിൽ അർപ്പിച്ച കരുതലിനും ബഹുമാനത്തിനും വിശ്വാസത്തിനും വേണ്ടി നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ്' ജാനി മാസ്റ്ററുടെ എന്നായിരുന്നു പോസ്റ്റ്.
വിഘ്നേഷ് ശിവൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് പങ്കുവെച്ചു, 'സ്വീറ്റ് മാസ്റ്റർ ജി. ടീം എൽ.ഐ.കെ - നിങ്ങളെയും നിങ്ങളുടെ വൈബിനെയും വളരെയധികം സ്നേഹിക്കുന്നു' എന്ന കുറിപ്പോടെയാണ് വിഘ്നേഷ് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് വൈറലായതിന് തൊട്ടുപിന്നാലെ, ലൈംഗികാതിക്രമ ആരോപണവിധേയനായ ഒരാളുമായി സഹകരിക്കുന്നതിന് വിഘ്‌നേഷ് ശിവനെ പലരും വിമർശിച്ചു.
ജാനി മാസ്റ്ററുമായി സഹകരിച്ചതിന് അദ്ദേഹത്തിന്റെ ഭാര്യയും 'ലവ് ഇൻഷുറൻസ് കൊമ്പനി'യുടെ നിർമാതാക്കളിൽ ഒരാളുമായ നയൻതാരയെയും ചിലർ വിമർശിച്ചു. 'ആളുകൾക്ക് വിഘ്നേഷ് ശിവനോടുള്ള ബഹുമാനം നഷ്ടപ്പെടാൻ കാരണമുണ്ട്. ആദ്യം അത് ദിലീപായിരുന്നു. ഇപ്പോൾ അത് ജാനി മാസ്റ്ററാണ്. കുറ്റാരോപിതരായ വേട്ടക്കാരെ "വൈബ്" എന്ന് വിളിക്കുന്നത് തുടരുക, നിങ്ങൾ എവിടെയാണ് നിൽക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി കാണാൻ കഴിയും' എന്നാണ് ഒരു എക്സ് ഉപയോക്താവ് എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.