പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും ദേശീയ അവാർഡ് ജേതാവുമായ വിക്രം ഗെയ്ക്വാദ് അന്തരിച്ചു. 61 വയസ്സായിരുന്നു. ബി.പി പ്രശ്നങ്ങൾ കാരണം മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ പവായിലെ ഹിരാനന്ദാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ ഏകദേശം 8:30 തോടെയായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. ഗെയ്ക്‌വാദിന്റെ അന്ത്യകർമങ്ങൾ ദാദറിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ നടക്കും.
83, ഉറി: ദി സർജിക്കൽ സ്ട്രൈക്ക്, പൊന്നിയിൻ സെൽവൻ, ശകുന്തള ദേവി, തൻഹാജി: ദി അൺസങ് വാരിയർ, സഞ്ജു, ദംഗൽ, പി.കെ, 3 ഇഡിയറ്റ്സ്, ഓംകാര, ബാലഗന്ധർവ, കത്യാർ കൽജത് ഗുസാലി, ഓ കാതൽ കൺമണി തുടങ്ങി നിരവധി ചിത്രങ്ങളിൽ വിക്രം ഗെയ്ക്വാദ് പ്രവർത്തിച്ചിട്ടുണ്ട്. 2012-ൽ വിദ്യ ബാലൻ അഭിനയിച്ച 'ഡേർട്ടി പിക്ചർ' എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള ദേശീയ അവാർഡ് നേടിയത്. 2014-ൽ ബംഗാളി ചിത്രമായ 'ജാതീശ്വറി'ലുടെയും ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.
തന്റെ കലാവൈഭവം കൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വ്യക്തിയാണ് വിക്രം ഗെയ്ക്‌വാദെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ എക്‌സ് പോസ്റ്റിൽ പങ്കുവെച്ച അനുശോചത്തിൽ കുറിച്ചു. 'അദ്ദേഹത്തിന്റെ വേർപാടോടെ, മേക്കപ്പിലെ തന്റെ കലാവൈഭവത്തിലൂടെ സ്‌ക്രീനിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഒരു മാന്ത്രികനെയാണ് നമുക്ക് നഷ്ടമായത്' എന്ന് ഷിൻഡെ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.