ഷാറൂഖ് ഖാൻ എന്തുകൊണ്ട് ഒന്നാം നമ്പർ? അദ്ദേഹത്തെ മറികടക്കാൻ മറ്റൊരു താരത്തിനുമാകില്ല- മുകേഷ് ഛബ്ര
ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഷാറൂഖ് ഖാൻ. സിനിമയിൽ നിന്ന് മാറി നിന്നിരുന്ന സമയത്തും ഷാറൂഖ് ഖാന്റെ ജനപ്രീതിക്ക് കോട്ടമൊന്നും സംഭവിച്ചിരുന്നില്ല. അന്നും ജനപ്രിയ താരങ്ങളുടെ പട്ടിയിൽ ആദ്യസ്ഥാനത്ത് കിങ് ഖാൻ തന്നെയായിരുന്നു.
ഇന്ത്യൻ സിനിമയിൽ ഷാറൂഖ് ഖാനെ മറികടന്ന് മറ്റൊരു താരവും എത്തില്ലെന്ന് പറയുകയാണ് കാസ്റ്റ് സംവിധായകൻ മുകേഷ് ഛബ്ര. താരത്തിന്റെ കഠിനാധ്വാനമാണ് ഷാറൂഖിനെ സൂപ്പർ താരമാക്കിയതെന്നും മറ്റൊരു താരവും ഷാറൂഖിന് മുകളിലെത്തില്ലെന്നും ഛബ്ര അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'കഠിനാധ്വാനം ചെയ്യുന്ന കാര്യത്തിൽ വേറെ ലെവലാണ് ഷാറൂഖ് ഖാൻ. മറ്റൊരാൾക്കും അദ്ദേഹത്തെ സ്പർശിക്കാനാവില്ല. എല്ലാ താരങ്ങളും കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്നാൽ അവർക്കെല്ലാവർക്കും മുകളിലാണ് ഷാറൂഖ്. വര്‍ഷങ്ങളായി അദ്ദേഹം ഇതു തന്നെയാണ് ചെയ്യുന്നത്. സിനിമയേയും അഭിനയത്തേയും ഷാറൂഖ് ഒരുപാട് ഇഷ്ടപ്പെടുന്നു. ഒരുപാട് ആളുകള്‍ അദ്ദേഹത്തെ മാതൃകയായി കണ്ടുകൊണ്ട് മുംബൈയിൽ ജോലി തേടിയെത്തുന്നുണ്ട്. അദ്ദേഹം ഒരുപാടുപേർക്ക് മാത്യകയാണ്'-മുകേഷ് ഛബ്ര പറഞ്ഞു.
ഡങ്കിക്ക് ശേഷം മറ്റൊരു ചിത്രവും ഷാറൂഖ് ഖാൻ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ നടന്റേതായ ബിഗ് ബജറ്റ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. പോയവർഷം പുറത്തിറങ്ങിയ എസ്.ആർ.കെയുടെ ജവാൻ, പത്താൻ, ഡങ്കി എന്നീ ചിത്രങ്ങൾ ബോളിവുഡിൽ പുതിയ റെക്കോഡ് സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.