മോഹൻലാലിന്റെ എല്ലാ സിനിമകളും ഇഷ്ടമല്ല, ദഹിക്കാത്ത ചിത്രങ്ങളുണ്ട്; സുചിത്ര മോഹൻലാൽ

മോഹൻലാലിനോടുള്ള ആരാധനയെക്കുിച്ച് ഭാര്യ സുചിത്ര പല അവസരങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. സ്കൂളിൽ പഠിക്കന്ന കാലം മുതലെ ലാലിന്റെ ആരാധികയായിരുന്നെന്നും വിവാഹത്തിന് മുമ്പ് ഒരുപാട് കത്തുകൾ എഴുതിയിട്ടുണ്ടെന്നും സുചിത്ര പറഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ കടുത്ത ഫാൻ ആണെങ്കിലും അദ്ദേഹത്തിന്റെ ഇഷ്ടമാകാത്ത ഒരുപാട് സിനിമകളുണ്ടെന്ന് പറയുകയാണ് സുചിത്രയിപ്പോൾ. തനിക്ക് ദഹിക്കാത്ത നിരവധി സിനിമകളുണ്ടെന്നും അത് മോഹൻലാലിനോട് തന്നെ തുറന്നു പറഞ്ഞിട്ടുണ്ടെന്നും രേഖ മേനോന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഒരു സിനിമ എനിക്ക് ഇഷ്ടമായില്ലെങ്കിൽ അത് അങ്ങനെതന്നെ ചേട്ടനോട് പറയും. അങ്ങനെ എനിക്ക് ദഹിക്കാത്ത ചില സിനിമകളുണ്ട്. എന്റെ അഭിപ്രായം കേൾക്കുക എന്നല്ലാതെ അദ്ദേഹത്തിന് വേറേ ഒരു മാർഗവുമില്ല.പിന്നെ ഇതൊരാളുടെ മാത്രം കാര്യമല്ലല്ലോ. സിനിമ ഒരു ടീം വർക്കല്ലേ. മോശമാവണമെന്ന കരുതി ആരും സിനിമ എടുക്കില്ലല്ലോ?അവർ കഷ്ടപ്പെട്ട് എടുത്തതല്ലേ. അങ്ങനെ നോക്കുമ്പോൾ ഞാൻ അങ്ങനെ പറയാൻ പാടില്ല. പക്ഷെ എനിക്ക് പറയാതിരിക്കാൻ നിർവാഹമില്ല'-സുചിത്ര മോഹൻലാൽ പറഞ്ഞു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ തരുൺ മൂർത്തിയുടെ തുടരും എന്നീ ചിത്രങ്ങളാണ് നിലവിൽ മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം തുടങ്ങിയവ സിനിമകളും മോഹൻലാലിന്റേതായി പുറത്തുവരാനുണ്ട്.

Tags:    
News Summary - Mohanlal’s wife Suchitra admits she couldn’t digest many of his films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.