ശാന്തകുമാരി അമ്മയും മോഹൻലാലും

'എന്നെ ഞാനാക്കിയ, സ്നേഹ വാത്സല്യം കൊണ്ടു കരുത്തായ എന്‍റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാതം പൂകി' -അമ്മയുടെ വിയോഗത്തിൽ ഹൃദയ സ്പർശിയായ കുറിപ്പുമായി മോഹൻലാൽ

മോഹൻലാലും അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ആത്മബന്ധം ഏവർക്കും അറിയാവുന്നതാണ്. തനിക്ക് ഈ ലോകത്ത് ഏറെ പ്രിയപ്പെട്ട വ്യക്തി അമ്മയാണെന്ന് താരം പല വേദികളിലും പറഞ്ഞിരുന്നു. എന്നാൽ ആ അമ്മയും മകനും തമ്മിലുള്ള സ്നേഹത്തിനും ഒടുവിലിപ്പോൾ അവരുടെ വേർപിരിയലിനും കാലം നമ്മെ സാക്ഷിയാക്കി. അമ്മയുടെ വിയോഗത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

'എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന..' മോഹൻലാൽ കുറിച്ചു.

ഡിസംബർ 30ന് കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചാണ് മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അന്തരിച്ചത്. 90 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു മോഹൻലാലിന്റെ അമ്മ. സംസ്കാര ചടങ്ങുകൾ തിരുവനന്തപുരത്തെ കുടുംബവീട്ടിൽ നടത്തി. ശാന്തകുമാരിയുടെ കഴിഞ്ഞ പിറന്നാൾ മോഹൻലാൽ ആഘോഷമാക്കിയിരുന്നു. ആന്റണി പെരുമ്പാവൂർ, മേജർ രവി തുടങ്ങിയ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു ആഘോഷം നടന്നത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Tags:    
News Summary - Mohanlal's Heart wrenching post about mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.