Posted On
date_range Updated On
date_range പ്രിയപ്പെട്ട ഇച്ചാക്കക്ക്.... മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ
ആരാധകർ മാത്രമല്ല സിനിമാ ലോകവും മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളും തങ്ങളുടെ പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്.
പതിവ് തെറ്റിക്കാതെ മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ എത്തിയിട്ടുണ്ട്. ഫേസ്ബുക്കിൽ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം പ്രിയപ്പെട്ട ഇച്ചാക്കക്ക് പിറന്നാൾ ആശംസ നേർന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും മോഹൻലാലിന്റെ ആശംസയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും മമ്മൂട്ടിയെ നേരിൽ കണ്ട് ആരാധകർ ആശംസ അറിയിച്ചിരുന്നു. അർധരാത്രി 12 മണിക്ക് മെഗാസ്റ്റാറിന്റെ കൊച്ചിയിലെ വസതിക്ക് മുന്നിൽ എത്തിയാണ് ആശംസ നേർന്നത്. ദുൽഖറിനൊപ്പമാണ് മെഗാസ്റ്റാർ ആരാധകരെ കാണാൻ ബാൽക്കണിയിൽ എത്തിയത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.