എല്ലാവരും വാക്സിനേഷനിൽ പങ്കാളിയാകണം; കോവിഡ് വാക്സിൻ സ്വീകരിച്ച് മോഹൻലാൽ

കൊച്ചി: നടൻ മോഹൻലാൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിയാണ് മോഹൻലാൽ വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

28 ദിവസങ്ങൾക്ക് ശേഷം വാക്സിന്റെ രണ്ടാം ഡോസും എടുക്കും. വാക്സിൻ സ്വീകരിക്കുന്നത് നമുക്കും സമൂഹത്തിനും വേണ്ടിയാണെന്നും എല്ലാവരും വാക്സിനേഷനിൽ പങ്കാളിയാകണമെന്നും അദ്ദേഹം പറഞ്ഞു.

60 വയസ്സിന് മുകളിലുള്ളവർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്.

Full View


Tags:    
News Summary - Mohanlal receives covid vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.