രൺവീർ സിങ്, ദീപിക പദുകോൺ

രൺവീറിന്‍റെ വിജയത്തിൽ ദീപികക്ക് അസൂയയോ? സപ്പോർട്ട് കാണിക്കാൻ പോസ്റ്റ് വേണോ എന്ന് ആരാധകർ

ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് രൺവീർ സിങ്ങും ആർ. മാധവനും പ്രധാന വേഷങ്ങളിലെത്തിയ 'ധുരന്ധർ 2'. വെറും നാല് ദിവസം കൊണ്ട് ലോകമെമ്പാടും നിന്ന് 700 കോടി രൂപയിലധികം ചിത്രം വാരിക്കൂട്ടി. ആലിയ ഭട്ട് മുതൽ എസ്.എസ്. രാജമൗലി വരെയുള്ള പ്രമുഖർ ചിത്രത്തെയും രൺവീർ സിങ്ങിനെയും അഭിനന്ദിച്ച് രംഗത്തെത്തിയെങ്കിലും രൺവീറിന്റെ ഭാര്യയും നടിയുമായ ദീപിക പദുകോണിന്റെ മൗനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

ചിത്രത്തിന്റെ വൻ വിജയത്തെക്കുറിച്ച് ദീപിക ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പോലും പങ്കുവെച്ചില്ലെന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. രൺവീറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിട്ടും ദീപിക പ്രതികരിക്കാത്തത് അസൂയ കൊണ്ടാണെന്ന് വരെ ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു. പരിഹാസരൂപേണയുള്ള മീമുകളും ദീപികയെ ലക്ഷ്യമിട്ട് പ്രചരിക്കുന്നുണ്ട്. എന്നാൽ, ദീപികക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ ശക്തമായ മറുപടിയുമായി ആരാധകർ രംഗത്തെത്തി. ‘അവർ ഒരുമിച്ച് ജീവിക്കുന്നവരാണ്, സ്നേഹം പ്രകടിപ്പിക്കാൻ ഇൻസ്റ്റാഗ്രാം പോസ്റ്റ് തന്നെ വേണമെന്ന് നിർബന്ധമുണ്ടോ?’ എന്നാണ് ആരാധകർ ചോദിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി രൺവീർ ഈ സിനിമക്കായി കഠിനാധ്വാനം ചെയ്യുമ്പോൾ അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി ദീപിക കൂടെയുണ്ടായിരുന്നു. ഈ കാലയളവിലാണ് അവർക്ക് ഒരു കുഞ്ഞ് ജനിച്ചതും. ജീവിതപങ്കാളിക്ക് നൽകുന്ന പിന്തുണ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയല്ല അളക്കേണ്ടത് എന്ന് ആരാധകർ കുറിച്ചു.

സോഷ്യൽ മീഡിയയിലെ ആരോപണങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും ദീപികയും രൺവീറും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ പ്രമുഖ റെസ്റ്റോറന്റിൽ ഇരുവരും ഉച്ചഭക്ഷണത്തിന് എത്തിയ ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അവിടെയെത്തിയ ആരാധകർക്കൊപ്പം ചിരിച്ചുകൊണ്ട് സെൽഫിയെടുത്ത ശേഷമാണ് ഇരുവരും മടങ്ങിയത്.

Tags:    
News Summary - Trolls attack Deepika Padukone for not posting about Ranveer's Dhurandhar 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.