അമ്മക്ക് സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്, എങ്കിലും എനിക്ക് മനസിലാകും; മോഹൻലാൽ അന്ന് അമ്മയെക്കുറിച്ച് പറഞ്ഞത്

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടി കേരളത്തിൽ എത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് അമ്മയെയായിരുന്നു. അതിന് ശേഷമുള്ള വാർത്ത സമ്മേളനത്തിൽ അമ്മയെ സന്ദർശിച്ചതിനെക്കുറിച്ച് താരം സംസാരിച്ചു. അമ്മയുടെ അനുഗ്രഹം കൊണ്ട് കൂടിയാണ് തനിക്ക് ഈ നേട്ടം ഉണ്ടായത് എന്നായിരുന്നു നടൻ പറഞ്ഞത്.

'അത് കാണാൻ അമ്മക്ക് ഭാഗ്യം ഉണ്ടായി അമ്മയെ കാണാൻ എനിക്കും ഭാഗ്യം ഉണ്ടായി. എന്‍റെ അമ്മക്ക് സുഖമില്ലാതെയിരിക്കുകയാണ്. അമ്മ എന്നെ അനുഗ്രഹിച്ചു. സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടെങ്കിലും അമ്മ പറയുന്നത് എനിക്ക് മനസിലാകും. അമ്മയുടെ അനുഗ്രഹവും ഈ നേട്ടത്തിന് പിന്നിലുണ്ട്'- മോഹൻലാൽ പറഞ്ഞു.

അതേസമയം, അൽപസമയം മുമ്പ് കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചാണ് മോഹൻലാലിന്‍റെ അമ്മ അന്തരിച്ചത്. 90 വയസ്സായിരുന്നു. ആശുപത്രിയിൽ നിന്ന് ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചു. നടൻ കൊച്ചിയിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു മോഹൻലാലിന്റെ അമ്മ. സംസ്കാര ചടങ്ങുകൾ തിരുവനന്തപുരത്തായിരിക്കും എന്നാണ് ലഭിക്കുന്ന വിവരം.

അമ്മ ശാന്തകുമാരിയുടെ കഴിഞ്ഞ പിറന്നാൾ മോഹൻലാൽ ആഘോഷമാക്കിയിരുന്നു. ആന്റണി പെരുമ്പാവൂർ, മേജർ രവി തുടങ്ങിയ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു ആഘോഷം നടന്നത്. ലളിതമായ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Tags:    
News Summary - mohanlal about mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.