ഇത്​ നിനക്ക്​ വേണ്ടിയാണ്​ ചീരു; ചിരജ്ഞീവിയുടെ ജന്മദിനത്തിൽ 'സിനിമ മടങ്ങിവരവ്​' പ്രഖ്യാപിച്ച്​ മേഘ്​ന രാജ്​

ബംഗളൂരു: അകാലത്തിൽ വിട്ടുപിരിഞ്ഞ ഭർത്താവ്​ ചിരജ്ഞീവി സർജയുടെ ജന്മദിനത്തിൽ 'സിനിമ മടങ്ങിവരവ്​' പ്രഖ്യാപിച്ച്​ നടി മേഘ്​ന രാജ്​. ഒക്​ടോബർ 17നാണ്​ സർജയുടെ ജന്മദിനം.

നവാഗതനായ വിശാലിന്‍റെ ചിത്രത്തിലാണ്​ മേഘ്​ന മുഖ്യ വേഷത്തിലെത്തുക. മേഘ്​നയുടെയും ചിരജ്ഞീവിയുടെയും അടുത്ത സുഹൃത്തും സംവിധായകനുമായ പന്നഗ ഭരണയാണ്​ ചിത്രം നിർമിക്കുന്നത്​. ത്രില്ലർ ചിത്രത്തിന്​ പേരിട്ടിട്ടില്ല.

രണ്ടുവർഷത്തോളമായി മേഘ്​ന സിനിമയിൽനിന്ന്​ മാറിനിൽക്കുകയായിരുന്നു. ചിരജ്ഞീവി സർജയുടെ മരണവും മകന്‍റെ ജനനവുമാണ്​ മേഖ്​ന സിനിമയിൽനിന്ന്​ ഇടവേളയെടുക്കാൻ കാരണം.

മകൻ റയാൻ രാജ്​ സർജയുടെ ജനനത്തിന്​ ശേഷം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു താരം. സർജയുടെ ജന്മദിനത്തിൽ സിനിമ ലോകത്തേക്ക്​ മടങ്ങിവരുന്നതായി മേഘ്​ന തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. പന്നഗ ഭരണയുടെയും നവാഗത സംവിധായകൻ വിശാലിനുമൊപ്പമുള്ള ചിത്രം മേഘ്​ന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

'മറ്റൊരു ദിവസവും ഇതിനേക്കാൾ മികച്ചതായിരിക്കില്ല. മറ്റൊരു ടീമും മികച്ചതാകില്ല. ഇന്ന്​ നിന്‍റെ ജന്മദിനമാണ്​. ഇത്​ നമ്മുടെ സ്വപ്​നമാണ്​. ഇത്​ നിനക്ക്​ വേണ്ടിയാണ്​ ചീരു. പന്നഗയല്ലെങ്കിൽ ഇതിനെക്കുറിച്ച്​ ഞാൻ ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. ഞാൻ ഇപ്പോൾ വീട്ടിൽ മാത്രമാണ്​. ഇത്​ ഒഫീഷ്യൽ, കാമറ, റോളിങ്​, ആക്ഷൻ' -മേഘ്​ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വരും മാസങ്ങളിൽ ചിത്രത്തിന്‍റെ അണിയറ ഒരുക്കങ്ങൾ ആരംഭിക്കുമെന്നാണ്​ വിവരം.

2020 ജൂൺ ഏഴിനായിരുന്നു ചിരജ്ഞീവി സർജയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതമായിരുന്നു മരണകാരണം. 2020 ഒക്​ടോബറിൽ മേഘ്​ന ഒരു ആൺകുഞ്ഞിന്​ ജന്മം നൽകി.

Tags:    
News Summary - Meghana Raj announces her comeback film on husband Chiranjeevi Sarjas birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.