'ജീവിതത്തിലെ ഏറ്റവും സമാധാനപരമായ ഘട്ടത്തിലാണ് ഇപ്പോൾ'; വിവാഹമോചിതയായെന്ന് മീര വാസുദേവൻ

നടി മീര വാസുദേവൻ വിവാഹമോചിതയായി. ഒരു വർഷം മുമ്പായിരുന്നു ഛായാഗ്രാഹകൻ വിപിൻ പുതിയങ്കവുമായുള്ള മീരയുടെ വിവാഹം. സോഷ്യൽ മീഡിയയിലൂടെയാണ് വിവാഹമോചനം നേടിയ വിവരം നടി അറിയിച്ചത്. 2025 ആഗസ്റ്റ് മുതൽ താൻ വിവാഹമോചിതയാണെന്ന് അവർ വെളിപ്പെടുത്തി.

'നടി മീര വാസുദേവൻ 2025 ആഗസ്റ്റ് മുതൽ സിംഗിള്‍ ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ് ഇപ്പോൾ ഞാൻ' -നടി എഴുതി. പ്രഖ്യാപനത്തിന് പിന്നാലെ വിപിനോടൊപ്പമുള്ള ചിത്രങ്ങളും താരം സാമൂഹമാധ്യങ്ങളിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.

മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു വിവാഹം. 2005ൽ വിശാല്‍ അഗര്‍വാളിനെ മീര വിവാഹം ചെയ്തു. അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി. 2012-ല്‍ നടനും മോഡലുമായ ജോണ്‍ കൊക്കനെ വിവാഹം ചെയ്തു. 2016ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തില്‍ അരീഹ എന്നൊരു മകനുണ്ട്.

ഗോല്‍മാല്‍ എന്ന തെലുങ്ക് സിനിമയിലൂടെയാണ് മീര വാസുദേവൻ സിനിമയിലെത്തുന്നത്. ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു ഇടവേളക്ക് ശേഷം മിനിസ്ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തി. 

Tags:    
News Summary - Meera Vasudevan confirms divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.