നയൻതാര വിഘ്നേശ് ശിവനുമായി പിണക്കത്തിലാണെന്നും വിവാഹമോചനമുണ്ടായേക്കുമെന്നുള്ള അഭ്യൂഹങ്ങൾ കനക്കുന്നു. വിവാഹമോചന കിംവദന്തികൾക്ക് കാരണമായ വൈറൽ സോഷ്യൽ മീഡിയ പോസ്റ്റാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. സൗത്ത് ഇന്ത്യൻ സിനിമാ ലോകം കണ്ട പ്രൗഢ ഗംഭീരമായ താര വിവാഹമായിരുന്നു നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും. ഏഴ് വർഷത്തെ പ്രണത്തിന് ശേഷം 2022 ജൂൺ ഒൻപതിനാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്.
‘വിവാഹം ഒരു അബദ്ധം’, ഭർത്താവിന്റെ പ്രവൃത്തികൾക്ക് ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ല. എന്നെ വെറുതെ വിടൂ. നിങ്ങൾ കാരണം ഞാൻ ഇതിനകം തന്നെ ധാരാളം അനുഭവിച്ചിട്ടുണ്ട്' സ്ക്രീൻ ഷോട്ടിന്‍റെ ഉള്ളടക്കം. നയൻതാരയുടെ ഒഫിഷൽ ഇന്‍റസ്റ്റ അക്കൗണ്ടിലെ സ്റ്റോറിയായിട്ടാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ സ്ക്രീൻഷോട്ടുകൾ വൈറലായി. ഊഹാപോഹങ്ങൾ പരക്കാൻ തുടങ്ങി.
അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് വരുന്നത്. പോസ്റ്റ് വ്യാജമാണെന്നും, വിവാദമുണ്ടാക്കാൻ വേണ്ടി മോർഫ് ചെയ്തതാണെന്നും പലരും പറയുന്നു. വിലകുറഞ്ഞ പബ്ലിസിറ്റിക്കുവേണ്ടിയുള്ള വ്യാജനിർമിതിണിത്. നയൻതാരയോ വിഘ്‌നേഷോ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ലെന്നും ആരാധകർ പറയുന്നു. അടിസ്ഥാനരഹിതമായ ഗോസിപ്പുകൾ നയൻതാരക്കെതിരെ ഉന്നയിക്കപ്പെടുന്നത് ഇതാദ്യമായല്ല. സ്വകാര്യ ജീവിതം സ്വകാര്യമായി സൂക്ഷിക്കുന്നുണ്ടെങ്കിലും, നടി മുമ്പും ട്രോളുകൾ നേരിട്ടിട്ടുണ്ട്. പുതിയ സംഭവം മറ്റൊരു ലക്ഷ്യം വെച്ചുള്ളതാണെന്നാണ് ആരാധകരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.