മോഹൻലാലിന് പിറന്നാളാശംസകളുമായി മഞ്ജു വാര്യർ. സമൂഹ മാധ്യമത്തിലൂടെയാണ് ആശംസ പങ്കുവെച്ചത്. 'പ്രിയപ്പെട്ട ലാലേട്ടാ, ജന്മദിനാശംസകൾ! എന്നും എപ്പോഴും സ്നേഹവും ബഹുമാനവും' എന്നെഴുതിയാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം മഞ്ജു പങ്കുവെച്ചത്.
മോഹൻലാലും മഞ്ജു വാര്യരും ഒന്നിച്ചെത്തിയ പൃഥ്വിരാജ് ചിത്രം എമ്പുരാൻ വൻ വിജയമായിരുന്നു. മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ നിലവിൽ 250 കോടിയിലധികം നേടി. ചിത്രം ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്. വമ്പൻ ഹൈപ്പിലെത്തിയ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ്. മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ‌് ചിത്രം കൂടിയാണ് എമ്പുരാൻ.
ആറാം തമ്പുരാനായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം. അന്ന് മഞ്ജു വാര്യർക്ക് 18 വയസ്സാണ് പ്രായം, ചിത്രത്തിന്‍റെ ഷൂട്ടിങ് വിശേഷങ്ങൾ താരം മുമ്പൊരിക്കൽ പങ്കുവെച്ചിരുന്നു. മോഹൻ ലാലിന്‍റെ കഥാപാത്രം മഞ്ജു വാര്യരുടെ കഥാപാത്രമായ ഉണ്ണിമായയെ ആദ്യമായി കാണുന്ന സീൻ ഷൂട്ട് ചെയ്യുന്ന ദിവസം തന്‍റെ 18ാം പിറന്നാളായിരുന്നു എന്ന് മഞ്ജു പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.