1) സൽമാൻ ഖാൻ, 2) നടന്‍റെ വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവതിയുടെ ദൃശ്യം സി.സി.ടി.വിയിൽ
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ മുംബൈയിലെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവതിയും യുവാവും അറസ്റ്റിലായി. വ്യത്യസ്ത സംഭവങ്ങളിലായി ജിതേന്ദ്ര കുമാർ സിങ് (23), ഇഷ ഛബ്ര (32) എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചയാണ് ആദ്യ സംഭവമുണ്ടായത്. ഛത്തീസ്ഗഢ് സ്വദേശിയായ ജിതേന്ദ്ര കുമാർ സിങ് അന്നേ ദിവസം രാവിലെ മുതൽ നടന്‍റെ വീടിന് സമീപം ചുറ്റിക്കറങ്ങിയിരുന്നു. വൈകുന്നേരത്തോടെ ഗ്യാലക്സി അപാർട്മെന്‍റിലെ മറ്റൊരു താമസക്കാരന്‍റെ കാറിൽ ഇയാൾ കെട്ടിടത്തിനകത്ത് പ്രവേശിച്ചെങ്കിലും പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു. ഇയാളെ ബാന്ദ്ര പൊലീസിന് കൈമാറി.
ഇന്നലെയാണ് 32കാരിയായ യുവതി കെട്ടിടത്തിൽ പ്രവേശിക്കാൻ ശ്രമിച്ചത്. കെട്ടിടത്തിലെ ലിഫ്റ്റ് വരെ യുവതി എത്തുകയും ചെയ്തെങ്കിലും പിടിയിലായി. ബുധനാഴ്ച പുലർച്ചെ 3.30ഓടെയായിരുന്നു യുവതി കെട്ടിടത്തിനകത്ത് കയറാൻ ശ്രമിച്ചത്.
നിരവധി വധഭീഷണികളുള്ളതിനാൽ കനത്ത സുരക്ഷയാണ് മുംബൈയിൽ സൽമാൻ ഖാൻ താമസിക്കുന്ന ഗ്യാലക്സി അപാർമെന്‍റിൽ ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.