'കൈയിൽ വില്ലുമേന്തി നിൽക്കുന്ന ദ്രോണാചാര്യർ'; ഈ സൂപ്പർ താരത്തെ മനസിലായോ!

ർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കണ്ടെത്തലോടെ നിരവധി പരീക്ഷണങ്ങളാണ് ദിനംപ്രതി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് കൈയിൽ വില്ലുമേന്തി നിൽക്കുന്ന ദ്രോണാചാര്യർ ചിത്രമാണ്. എ ഐ യുടെ സഹായത്താൽ ക്രിയേറ്റ് ചെയ്ത, ഈ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാൽ ആളെ മനസിലാവും.   അത് മറ്റാരുമല്ല. മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ്. മമ്മൂട്ടിയുടെ ദ്രോണാചാര്യർ ലുക്ക്  ആരാധകരുടെ  ഇടയിൽ  ചർച്ചയായിട്ടുണ്ട്.

മമ്മൂട്ടിയാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് ചിത്രത്തിന് ലഭിക്കുന്ന അധികം കമന്റുകളും. കൂടാതെ എഡിറ്റിങ്ങിനെ പ്രശംസിക്കുന്നുമുണ്ട്. എന്നാൽ മെഗാസ്റ്റാറിന്റെ എ ഐ ചിത്രത്തിന് പിന്നിലുള്ളതാരാണെന്ന് വ്യക്തമല്ല.

നേരത്തെ എഐയിൽ നിർമിച്ച മമ്മൂട്ടിയുടെ ഗെയിം ഓഫ് ത്രോൺസിലെ ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ജോ ജോൺ മുള്ളൂർ എന്ന  വ്യക്തിയാണ് എഐ ചിത്രം ഒരുക്കിയത്. ഇതുപോലെ എ ഐ സഹായത്താൽ ‘ഗോഡ്‌ഫാദർ’ എന്ന പഴയ ഹോളിവുഡ് ചിത്രത്തിലെ കഥാപാത്രങ്ങളായുളള താരങ്ങളുടെ വിഡിയോയും ശ്രദ്ധനേടിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഫഹദും ഗോഡ്‌ഫാദറിൽ അഭിനയിച്ചാൽ എങ്ങനെയുണ്ടാകും എന്നതിന്റെ  അവതരണമായിരുന്നു ആ വിഡിയോ.

Tags:    
News Summary - Mammootty's Dronacharya A.I Look Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.