ചുളിവ് വീണ മുഖവും നരച്ച മീശയും,‘മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി’; പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ

'മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി' എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മമ്മൂട്ടിയുടെ പി. ആർ. ഒ റോബർട്ട് കുര്യാക്കോസ്.  ചിത്രം ഫോട്ടോഷോപ്പാണെന്നും  ചിത്രത്തിന് പിന്നിൽ ഡിജിറ്റൽ തിരക്കഥയാണെന്നും റോബർട്ട് കുര്യക്കോസ് ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ ഫോട്ടോഷോപ്പിലൂടെ രൂപം മാറ്റുന്നതിന്റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.

'ഒരുപാടുപേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്'-  എന്നായിരുന്നു റോബർട്ടിന്റെ കുറിപ്പ്.

ഒരു  ദീർഘമായ കുറിപ്പിനൊപ്പമാണ് മമ്മൂട്ടിയുടെ വ്യാജ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് പിന്നീട് മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടിയുടെ യഥാർഥ ചിത്രമാണെന്ന പേരിൽ വലിയ ചർച്ചയായി.

അതേസമയം വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് മമ്മൂട്ടിയിപ്പോൾ. മിഥുന്‍ മാനുവല്‍ തിരക്കഥ എഴുതുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറാണ് . മെഗാസ്റ്റാറിന്റെ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. കണ്ണൂർ സ്ക്വാഡാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. സെപ്റ്റംബർ 28 ന് റിലീസ് ചെയ്ത ചിത്രം ബോക്സോഫീസിൽ 75 കോടി നേടിയിട്ടുണ്ട്.


Full View


Tags:    
News Summary - Mammootty's Aged Viral Photo's Truth Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.