Posted On
date_range Updated On
date_range നന്‍പകല്‍ നേരത്ത് മടക്കം പ്രതികരിക്കാതെ; പുരസ്കാരമെത്തുമ്പോൾ മമ്മൂട്ടി ഷൂട്ടിങ്ങ് തിരക്കിൽ
കൊച്ചി: മികച്ച നടനെന്ന ബഹുമതി വീണ്ടും തേടിയെത്തുമ്പോൾ നടൻ മമ്മൂട്ടി നെടുമ്പാശ്ശേരി സിയാല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ‘ബസൂക്ക’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലായിരുന്നു. സംവിധായകരായ ഡിനു ഡെന്നീസും സോഹന്‍ സീനുലാലും ഒപ്പമുണ്ടായിരുന്നു. പുരസ്‌കാര പ്രഖ്യാപനം കൂടെയുള്ളവര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
എന്നാല്‍, ആഘോഷങ്ങള്‍ക്ക് മമ്മൂട്ടി മുതിര്‍ന്നില്ല. പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. തുടര്‍ന്ന് ഷൂട്ടിങ് പൂര്‍ത്തിയാക്കി ഡിഫന്‍ഡര്‍ കാറില്‍ എളംകുളത്തെ വീട്ടിലേക്ക് മടങ്ങി. ഫോണില്‍ പ്രതികരണം തേടിയവരോടും മമ്മൂട്ടി പ്രതികരിച്ചില്ല.
മികച്ച നടനുള്ള പുരസ്‌കാരം ആറാം തവണ നേടിക്കൊടുത്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വീട്ടിലെത്തി മമ്മൂട്ടിയെ അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.