‘റോക്കട്രി: ദി നമ്പി എഫക്ട്’ ചിത്രത്തിനായി വണ്ണം കൂട്ടിയ മാധവൻ
സ്വിച്ചിട്ടപോലെ വണ്ണം കുറച്ചു; രഹസ്യം വെളിപ്പെടുത്തി മാധവൻ
‘റോക്കട്രി: ദി നമ്പി എഫക്ട്’ എന്ന ചിത്രത്തിൽ നമ്പി നാരായണനായി വേഷമിടാൻ വേണ്ടി ഭാരം കൂട്ടിയ നടൻ മാധവൻ, സിനിമ കഴിഞ്ഞ് 21 ദിവസത്തിനകം സ്വിച്ചിട്ടപോലെ തടി കുറച്ചതിന്റെ രഹസ്യം തേടി പലരും അദ്ദേഹത്തിനു പിന്നാലെ നടക്കുന്നുണ്ടായിരുന്നു. ഇത്ര പെട്ടെന്ന് തടി കുറഞ്ഞതിൽ പലരും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് തന്റെ ‘എക്സ്’ അക്കൗണ്ടിലൂടെ അദ്ദേഹം രഹസ്യം വെളിപ്പെടുത്തിയത്. ഇടക്കിടെയുള്ള ഉപവാസം മുതൽ ധാരാളം വെള്ളം കുടിക്കുന്നതുവരെ ഒട്ടനവധി കാര്യങ്ങളാണ് മാധവൻ വെളിപ്പെടുത്തിയത്. പ്രോസസ്ഡ് ഫുഡ് ഒഴിവാക്കിയതും ഒരു ദിവസത്തെ ഏറ്റവും ഒടുവിലെ ഭക്ഷണം വൈകീട്ട് 6.45 ഓടെ കഴിക്കുന്നതുമടക്കം അദ്ദേഹം വിവരിക്കുന്നു.
- ഇടവിട്ടുള്ള ഉപവാസം.
- 45 മുതൽ 60 തവണ വരെ ചവച്ചരച്ച് ഭക്ഷണം. അതായത് ഭക്ഷണം കുടിക്കുകയും വെള്ളം കഴിക്കുകയും െചയ്യുക.
- വൈകീട്ട് മൂന്നു മണിക്കുശേഷം വേവിക്കാത്ത ഭക്ഷണം കഴിക്കില്ല.
- വൈകീട്ട് 6.45ന് തന്നെ അത്താഴം, അതുതന്നെ വേവിച്ച ഭക്ഷണങ്ങൾ മാത്രം.
- അതിരാവിലെയുള്ള
- നടത്തം.
- നേരത്തെയുള്ള ഉറക്കം,
- അതും ഗാഢനിദ്ര.
- കിടക്കുന്നതിന് 90 മിനിറ്റ്
- മുമ്പേ നോ സ്ക്രീൻ ടൈം.
- ധാരാളം വെള്ളം, പച്ചക്കറികൾ, എളുപ്പം ദഹിക്കുന്ന
- ഭക്ഷണം, സംസ്കരിച്ച
- ഭക്ഷണം ഒഴിവാക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.