വെബ് സീരീസിന് 125 കോടി! ഒ.ടി.ടിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങൾ

കോവിഡിനെ തുടർന്ന് തിയറ്ററുകൾ അടച്ചിട്ടതോടെയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ  സജീവമായത്. തിയറ്ററുകൾ പഴയതു പോലെ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും ഒ.ടി.ടി കാഴ്ചക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. ഇപ്പോൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്കായി സീരീസുകളും സിനിമകളും ഒരുങ്ങുന്നുണ്ട്.

 താരങ്ങളും ഒ.ടി.ടി പ്ലാറ്റ്റഫോമുകളിൽ സജീവമാണ്. പ്രമുഖതാരങ്ങളും ഒ.ടി.ടി വെബ്സീരീസുകളുടെ ഭാഗമാകാറുണ്ട്. സാമന്ത, അജയ് ദേവ് ഗൺ, കാജോൾ, പങ്കജ് ത്രിപാതി മനോജ് ബാജ്പേയ് തുടങ്ങിയവരൊക്കെ വെബ്സീരീസുകളിൽ സജീവമാണ്. 2023 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ താരങ്ങൾ ഇവരാണ്.

1.അജയ് ദേവ്ഗൺ

‘രുദ്ര ദി എഡ്ജ് ഓഫ് ഡാർക്കസ്നസ്സാ’ണ് അജയ് ദേവ്ഗണിന്റെ വെബ്സീരീസ്. ബ്രീട്ടിഷ് സീരീസായ ലുതറിന്റെ റീമേക്കാണിത്.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. 125 കോടിയാണ് നടന്റെ പ്രതിഫലം.

2.സെയ്ഫ് അലിഖാൻ

നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്ത വെബ്സീരീസാണ് സേക്രട്ട് ഗെയിംസ്. 15 കോടിയാണ് സെയ്ഫ് അലിഖാന്റെ പ്രതിഫലം. സർതാജ് എന്ന കഥാപാത്രത്തെയാണ് സെയ്ഫ്  അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

3. പങ്കജ് ത്രിപാതി

വെബ് സീരീസുകളിൽ സജീവമാണ് പങ്കജ് ത്രിപാതി. മിർസാപ്പൂർ, സേക്രട്ട് ഗെയിംസ് തുടങ്ങിയ സീരീസുകളിലൂടെയാണ് നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനാവുന്നത്. ആമസോൺ പ്രൈം സംപ്രേക്ഷണം ചെയ്ത മിർസാപ്പൂരിനായി നടൻ വാങ്ങിയത് 10 കോടിയായിരുന്നു. നെറ്റ്ഫ്ലിക്സ് സീരീസായ സേക്രട്ട് ഗെയിംസിന്റെ പ്രതിഫലം 12 കോടിയായിരുന്നു.

4. മനോജ് ബാജ്പേയ്

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ വെബ് സീരീസായിരുന്നു ഫാമിലി മാൻ. ആമസോണിൽ സ്ട്രീം ചെയ്ത ഫാമിലിമാൻ രണ്ടാം ഭാഗത്തിനായി നടൻ വാങ്ങിയത്  10 കോടി രൂപയായിരുന്നു.

5. നവാസുദ്ദീൻ സിദ്ദിഖി

സേക്രട്ട് ഗെയിംസിന് നവാസുദ്ദീൻ സിദ്ദിഖി 10 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. ക്രൈം ത്രില്ലർ പരമ്പരയിലെ ഗണേഷ് ഗൈതോണ്ടെ എന്ന കുറ്റവാളി കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.

6. സാമന്ത

സിനിമയെ പോലെ തന്നെ വെബ് സീരിസുകളിലും സാമന്ത സജീവമാണ്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം,  നാല് കോടി രൂപയാണ് ഫാമിലി മാൻ രണ്ടാം ഭാഗത്തിനായി വാങ്ങിയത്.

7.രാധിക ആപ്തെ

ലസ്റ്റ് സ്റ്റോറീസ്, ഗൗൾ, സേക്രട്ട് ഗെയിംസ് തുടങ്ങിയ സീരിസുകളിലെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു രാധിക ആപ്തെക്ക് ലഭിച്ചത്. സേക്രട്ട് ഗെയിംസിലെ കഥാപാത്രത്തിനായി നാലു കോടിയാണ് നടി പ്രതിഫലം വാങ്ങിയത്.

Tags:    
News Summary - List of TOP 6 highest-paid actors on OTT 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.