വി.ഡി സതീശൻ, മാലാ പാർവതി

'ടീം കേരളം ഇന്ത്യക്ക് മാതൃകയാവട്ടെ'; മുഖ്യമന്ത്രി വി.ഡി സതീശനെ പ്രശംസിച്ച് മാലാ പാർവതി

തലസ്ഥാനത്ത് നടന്ന യു.ഡി.എഫ് ഗവൺമെന്‍റിന്‍റെ സത്യപ്രതിഞ്ജ ചടങ്ങിനെ പ്രശംസിച്ച് നടി മാലാ പാർവതി. പ്രതിപക്ഷ നേതാക്കൾക്ക് ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയത് ഒരു പുതിയ മാറ്റത്തിന്‍റെ തുടക്കമായി നടി കാണുന്നു. കേരളത്തിന് ഒരു പുതു സംസ്കാരം വി.ഡി സതീശൻ നൽകിയതായും മാലാ പാർവതി ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്നു.

ഇന്ന് രാവിലെ പത്തുമണിയോടെ ആരംഭിച്ച ചടങ്ങളിൽ മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശന് പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.

മാലാ പാർവതിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

ശ്രീ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ്, അത്യപൂർവമായ ഒരു പുതുസംസ്‌ക്കാരം രചിച്ചിരിക്കുന്നു. പതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവ്വമായ കാഴ്ച. ഇനി കോൺഗ്രസ്സും, യു.ഡി.എഫും മാത്രം എന്ന സ്ഥിരം രീതിയിൽ നിന്നും മാറി, ഞാൻ നയിക്കുന്നത് 'ടീം കേരളത്തെ'യാണ് ‌‌എന്ന് പറയാതെ പറഞ്ഞിരിക്കുന്നു, ശ്രീ വി.ഡി.സതീശൻ.

ശ്രീ പിണറായി വിജയൻ, ശ്രീ ബിനോയ് വിശ്വം, ശ്രീ രാജീവ് ചന്ദ്രശേഖർ, മുൻ സ്പീക്കർ തുടങ്ങിയവരെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല. അത്യപൂർവ്വമായ കാഴ്ചയായി. കേരളത്തിന് ഒരു പുതു സംസ്‌ക്കാരം, പുതു ശീലം നൽകി. ശ്രീ വി.ഡി സതീശന്റെ നേതൃത്വത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഈ മന്ത്രിസഭയെ തുറന്ന മനസോടെ അഭിനന്ദിക്കുന്നു.

'ടീം കേരളം' ഇന്ത്യയ്ക്ക് മാതൃകയാവട്ടെ.

Tags:    
News Summary - 'Let Team Kerala be a model for India'; Mala Parvathy praises Chief Minister VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.