അനുവാദമില്ലാതെ ആളുകളുടെ സ്വകാര്യതയിലേക്ക് കയറിച്ചെല്ലുന്നത് തെറ്റാണ്, ഇതിനെതിരെ നിയമനിർമ്മാണം ഉണ്ടാവണം; പ്രതികരണവുമായി ലാൽ ജോസ്

ഒരു മൊബാൽ ഫോണുമായി എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ ശെരിയല്ല. സ്വകാര്യതയെ മാനിക്കാത്ത ഇത്തരം ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നിയമനിർമ്മാണം ഉണ്ടാവണമെന്ന് സംവിധായകൻ ലാൽ ജോസ്. അന്തരിച്ച നടൻ സലിം കുമാറിന്‍റെ അന്ത്യകർമ്മങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ തിക്കിത്തിരക്കിയ ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തിയെ അദ്ദേഹം ശക്തമായി വിമർശിച്ചു. വ്യക്തികളുടെ വൈകാരികതയെ പോലും മാനിക്കാതെ ക്യാമറകളുമായി വരുന്ന ഇത്തരം മാധ്യമങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്ത് എല്ലായിടത്തും എല്ലാവർക്കും വ്യക്തിപരമായ സ്പേസ് ഉണ്ട്. ഒരു മൊബൈൽ ക്യാമറയുമായി ഒരാളുടെ സ്വകാര്യതയിലേക്ക് പ്രവേശിക്കാൻ അനുവാദം വേണം. അനുവാദമില്ലാതെ എവിടെയും ചെന്നുകയറാമെന്ന ധാരണ തെറ്റാണ്. അതിനെതിരെ നിയമനിർമ്മാണം ഉണ്ടാവണം. ഇത്തരം മാധ്യമങ്ങൾക്ക് ലൈസൻസ് ഉണ്ടാവേണ്ടതുണ്ട്. ഒരു പൗരന്‍റെ സ്വകാര്യത സംരക്ഷിക്കാൻ സർക്കാരിന് ഉത്തരവാധിത്വമുണ്ട്. ഒരു മൊബൈൽ ഫോൺ കയ്യിലുള്ള എല്ലാവരും ജേണലിസ്റ്റുകളാണ് എന്ന് നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നതായും ലാൽ ജോസ് പറഞ്ഞു. നടിമാർ എവിടെ പോയാലും ഫോളോ ചെയ്യുന്ന, അടിസ്ഥാനരഹിതമായ ചോദ്യങ്ങൾ ചോദിക്കുന്ന ഹൂളിഗൻസാണ് ഇപ്പോൾ ഉള്ളതെന്നും ലാൽ ജോസ് പറഞ്ഞു.

ഞായറാഴ്ച നോർത്ത് പറവൂരിലെ വസതിയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ആയിരക്കണക്കിന് ആളുകളും സിനിമയിലെ സഹപ്രവർത്തകരും അവസാനമായി അദ്ദേഹത്തെ കാണാനെത്തിയിരുന്നു. എന്നാൽ, ചടങ്ങുകൾ നടക്കുന്നതിനിടയിൽ തിക്കിത്തിരക്കിയ പാപ്പരാസികളോട് സലിം കുമാറിന്റെ മകൻ ചന്തു ദേഷ്യത്തോടെ പ്രതികരിക്കുകയുണ്ടായി. സംഭവത്തിൽ മാധ്യമങ്ങളുടെ പെരുമാറ്റത്തിനെതിരെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - lal jose on salim kumar funeral issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.