സിനിമ പാരമ്പര്യമില്ലാതെ സ്വന്തം പ്രയത്നത്താൽ ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് കാർത്തിക് ആര്യൻ. 2011 ൽ പുറത്തിറങ്ങിയ ലവ് രഞ്ജന്‍ സംവിധാനം ചെയ്ത പ്യാര്‍ കാ പഞ്ച്‌നാമ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിലെത്തിയത്. 2018 ല്‍ പുറത്തിറങ്ങിയ സോനു കെ ടിറ്റു കി സ്വീറ്റി എന്ന സിനിമയിലൂടെ ശ്രദ്ധനേടി. ലവ് ആജ് കൽ, ഭൂൽഭൂലയ്യ 2 എന്നീ ചിത്രത്തിലൂടെ താരമൂല്യം വർധിച്ചു. 2024 പുറത്തിറങ്ങിയ ഭൂൽ ഭുലയ്യ 3 മികച്ച വിജയം നേടിയിരുന്നു.
ഇപ്പോഴിതാ ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് പറയുകയാണ് കാർത്തിക് ആര്യൻ. കരിയറിൽ ബാധിച്ചിട്ടുണ്ടെന്നും സ്റ്റാർ കിഡ്സ് കാരണം പല ചിത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും കാർത്തിക് ആര്യൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇതിൽ ആരേയും തെറ്റുപറയാൻ പറ്റില്ലെന്നും താരം കൂട്ടിച്ചേർത്തു.
'സിനിമയിൽ ഞാൻ വിചാരിച്ച പല അവസരങ്ങളും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അതിന് താര കുടുംബങ്ങളുടെ ഇടപെടലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യമോ ഉണ്ടായിരിക്കാം. സ്റ്റാർ കിഡ്സ് കാരണം തനിക് ലഭിക്കേണ്ടിയിരുന്ന പല റോളുകളും നഷ്ടപ്പെട്ടിട്ടുണ്ട്. അത് ഒരിക്കലും അവരുടെ തെറ്റല്ല. ആ കുടുംബത്തിൽ ജനിച്ചെങ്കിൽ എനിക്കും ഇതുപോലെ അവസരങ്ങൾ ലഭിക്കുമായിരുന്നു'; കാർത്തിക് ആര്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.