കാമറക്ക് മുന്നിലെ അഭിനയമാണ് അഭിനേതാക്കളുടെ പ്രഥമ ജോലിയെങ്കിലും ബോളിവുഡ് താരങ്ങൾ പണം കൊയ്യുന്ന നിറകതിർപ്പാടങ്ങളാണ് വിദേശരാജ്യങ്ങളിലെ ലൈവ് കൺസേർട്ടുകൾ. എല്ലാ ലോക നഗരങ്ങളിലും പ്രവാസി ഇന്ത്യക്കാർ ധാരാളമുള്ളതും അവർക്കെല്ലാം ബോളിവുഡ് ഒരു വികാരവുമായതിനാൽ ഇത്തരം ലൈവ് പരിപാടികളെല്ലാം വൻ ഹിറ്റുമാണ്. അതിനനുസരിച്ച് താരങ്ങളുടെ പ്രതിഫലവും കുതിക്കും.
താരപദവി അനുസരിച്ചാണ് ബോളിവുഡ് നടന്മാർക്കും നടികൾക്കും പ്രതിഫലമെങ്കിലും ചില രാജ്യങ്ങളിൽ ചില താരങ്ങൾക്ക് വൻ ജനപ്രതീയിയാണ്. ആസ്ട്രേലിയയിൽ ലൈവ് പരിപാടികൾക്ക് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ബോളിവുഡ് കിങ് ഷാറൂഖ് ഖാൻതന്നെ. സൽമാൻ ഖാനെക്കാൾ തങ്ങൾ പ്രതിഫലം നൽകുന്നത് ഷാറൂഖിനാണെന്ന് ആസ്ട്രേലിയയിലെ പ്രമുഖ ഇവന്റ് ഗ്രൂപ്പായ ‘പേസ് ഡി -ബിക്രം സിങ് രൺധാവ’ വെളിപ്പെടുത്തുന്നു.
അതേസമയം, നായികമാരിൽ കരീന കപൂറിനാണ് ഏറ്റവും ജനപ്രീതിയെന്നും ഇവർ വ്യക്തമാക്കുന്നു. ആസ്ട്രേലിയയിൽ മാത്രമല്ല, ഒട്ടുമിക്ക നാടുകളിലും ഷാറൂഖിന്റെ ‘കൈ വിടർത്തൽ’ തന്നെയാണ് ഹിറ്റ്. അതേസമയം, വിവാഹത്തിനുശേഷം അഭിനയരംഗത്ത് സജീവമല്ലാത്ത കരീന കപൂറിന് പിന്നാലെയാണ് ആസ്ട്രേലിയൻ ഇന്ത്യക്കാരെന്നും ഇവർ പറയുന്നത്. നിലവിലെ നായികമാരായ ദീപിക പദുകോൺ മുതൽ ആലിയ ഭട്ട് വരെയുള്ളവർ കരീനക്ക് പിന്നിലാണെന്നും റൺധാവ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.