കങ്കണ റണാവത്ത്

ട്രംപിനെ വിമർശിച്ചുള്ള പോസ്റ്റ് മുക്കി കങ്കണ; ഡിലീറ്റ് ചെയ്തത് ജെ.പി നദ്ദയുടെ ആവശ്യ പ്രകാരമെന്ന് റീപോസ്റ്റ്

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ചിട്ടുള്ള പോസ്റ്റ് മുക്കി നടിയും ലോക്സഭ അംഗവുമായ കങ്കണ റണാവത്ത്. ഗൾഫ് സന്ദർശനത്തിനിടയിൽ ആപ്പിളിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ എതിർത്ത ട്രംപിനെതിരെയാണ് കങ്കണ സോഷ്യൽ മീഡിയ വഴി വിമർശിച്ചത്. ഇന്ത്യയിലേക്കുള്ള ആപ്പിളിന്റെ വരവിൽ ട്രംപ് ഇത്ര അസ്വസ്ഥനാകുന്നതെന്തിനെന്നാണ് കങ്കണയുടെ പോസ്റ്റിൽ ഉണ്ടായത്.

'ആപ്പിൾ സി.ഇ.ഒ ടിം കുക്കിനോട് ഇന്ത്യയിൽ നിർമ്മാണം നടത്തരുതെന്ന് ട്രംപ് ആവിശ്യപെട്ടതിനെക്കുറിച്ച് ഞാൻ പോസ്റ്റ് ചെയ്ത ട്വീറ്റ് ഡിലീറ്റ് ചെയ്യാൻ ബഹുമാനപെട്ട ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദജി എന്നെ വിളിച്ചു ആവശ്യപ്പെട്ടു. എന്റെ വളരെ വ്യക്തിപരമായ ആ അഭിപ്രായം പോസ്റ്റ് ചെയ്തതിൽ ഞാൻ ഖേദിക്കുന്നു. നിർദ്ദേശപ്രകാരം, ഞാൻ അത് ഉടൻ തന്നെ ഇൻസ്റ്റാഗ്രാമിൽ നിന്നും ഡിലീറ്റ് ചെയ്തു. നന്ദി' എന്ന് എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ കങ്കണ പറഞ്ഞു.

ദോഹയിൽ നടന്ന ഒരു ബിസിനസ് പരിപാടിയിൽ ആപ്പിൾ സി.ഇ.ഒ ടിം കുക്കിനോട് 'നിങ്ങൾ ഇന്ത്യയിൽ നിർമ്മാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല' എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് നടി കങ്കണ റണാവത്ത് പ്രതികരിച്ചത്. എന്നാൽ ചർച്ചയുടെ ഫലത്തെക്കുറിച്ചോ ഇന്ത്യയിലെ ആപ്പിളിന്റെ പദ്ധതികളിലെ മാറ്റങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ട്രംപ് പങ്കുവെച്ചിട്ടില്ല.

Tags:    
News Summary - Kangana deletes post criticizing Trump; Repost says it was deleted at JP Nadda's request

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.