അഭ്രപാളിയെ വിസ്മയിപ്പിച്ച ഉലകനായകൻ കമൽഹാസന് ഇന്ന് പിറന്നാൾ. ബാലതാരത്തിൽ നിന്നും ദീർഘവീഷണമുളള ചലച്ചിത്രക്കാരനിലേക്കുളള അദ്ദേഹത്തിന്‍റെ യാത്ര സിനിമാപ്രേമികളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലെല്ലാം തന്‍റേതായ ഭാവങ്ങൾ പകർന്നാടി. എഴുത്തുക്കാരൻ, സംവിധായകൻ, പ്രൊഡ്യൂസർ, പിന്നണി ഗായകൻ എന്നി നിലകളിലും പ്രസിദ്ധൻ. തന്‍റെ നിലപാടുകൾ തുറന്നുപറഞ്ഞ് സിനിമയിലും രാഷ്ട്രിയത്തിലും അദ്ദേഹം വേറിട്ട് നിൽക്കുന്നു.
1954 നവംബർ ഏഴിന് തമിഴ്നാട്ടിലെ അയ്യങ്കാർ കുടുംബത്തിൽ ജനനം. 1960ലാണ് എ. ഭീംസിങ് സംവിധാനം ചെയ്ത കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി കമൽ അരങ്ങേറ്റം കുറിക്കുന്നത്. ആ സിനിമയിലൂടെ മികച്ച ബാലനടനുളള ദേശീയപുരസ്കാരവും താരം നേടി. അന്ന് അദ്ദേഹത്തിന് വെറും നാല് വയസായിരുന്നു പ്രായം.
നായകനായും പ്രതിനായകനായും കാമുകഭാവങ്ങളായും കമൽ വെള്ളിത്തിരയിൽ തിളങ്ങി. നായകൻ, ഇന്ത്യൻ, അവ്വൈ ഷൺമുഖി, ചാച്ചി 420, ദശവതാരം,വിശ്വരൂപം തുടങ്ങി കൽക്കിയിൽ എത്തി നിൽക്കുന്നു കമൽ വിസ്മയങ്ങൾ.
സി.എൻ.ബി.സി.- ടി.വി 18 റിപ്പോർട്ട് അനുസരിച്ച് 70 മില്യൺ ഡോളറിന്‍റെ ആസ്തിയാണ് കമൽഹാസനുളളത്. അതായത് ഇന്ത്യൻ രൂപയിൽ 450 കോടി രൂപ!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകരിൽ ഒരാളാണ് കമൽ.
സിനിമയിൽ നിന്നുള്ള പ്രതിഫലം, സിനിമ നിർമാണകമ്പനിയായ കമൽ ഫിലീംസ് ഇന്‍റെർനാഷനൽ, ബ്രാൻഡ് എൻഡോഴ്സ്മെന്‍റെ്, ടെലിവിഷൻ സംരംഭങ്ങൾ എന്നിവയാണ് പ്രധാനവരുമാന സ്രോതസുകൾ.
ന്യൂസ് 18 റിപ്പോർട്ട് പ്രകാരം ഒരു സിനിമക്കായി 100 കോടി രൂപ വരെ കമൽ ഹാസൻ പ്രതിഫലം കൈപ്പറ്റുന്നു. ഇന്ത്യൻ 2വിലെ തന്‍റെ വേഷം അവതരിപ്പിക്കാൻ 150 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ചെന്നെയിലെ വിശാലമായ മാളിക മുതൽ മൂല്യമേറിയ സ്വത്തുക്കളും കമലിനുണ്ട്.
അദ്ദേഹത്തിന്‍റെ റിയൽ എസ്റ്റേറ്റ് ഹോൾഡിംഗുകൾ 131 കോടിയിലധികം വരുമെന്നാണ് കണക്കുകൾ. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്റ്റേറ്റ് 2.5 ബില്യണാണ് വിലമതിക്കുന്നത്. ബി.എം.ഡബ്ള്യു 730 എൽ.ഡി, ലെക്സസ് എൽ.എക്സ്.570 എന്നീ ആഡംബര കാർ ശേഖരണവും കമലിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.