Posted On
date_range Updated On
date_range വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി
നടൻ വിഷ്ണു വിശാലും ബാഡ്മിൻറൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി. രണ്ടു വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഹൈദരാബാദിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മെഹന്തി ചടങ്ങിൻെറ ചിത്രങ്ങൾ ജ്വാല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ ജ്വാല 2011ലാണ് വിവാഹ മോചിതയായത്. ബാഡ്മിൻറൺ താരം ചേതൻ ആനന്ദായിരുന്നു ആദ്യ ഭർത്താവ്. രജനി നടരാജാണ് വിഷ്ണു വിശാലിെൻറ ആദ്യ ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.