'ഞാൻ സ്ക്രീനിൽ കരഞ്ഞാൽ ആളുകൾ ചിരിക്കും, അത്ര വലിയ നടനൊന്നും അല്ല' - സൽമാൻ ഖാൻ

താൻ അത്ര വലിയ നടനൊന്നും അല്ലെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ. സ്ക്രീനിൽ താൻ കരയുന്നത് കണ്ടാൽ പ്രേക്ഷകർ ചിരിക്കുകയാണ് ചെയ്യാറുള്ളതെന്നും സൽമാൻ ഖാൻ തമാശരൂപേണ പറഞ്ഞു. ജിദ്ദയിലെ റെഡ് സീ ഫിലിം ഫെസ്റ്റിവെൽ 2025ൽ വെച്ചായിരുന്നു ചിരിച്ചുകൊണ്ട് അദ്ദേഹം പ്രേക്ഷകരോട് ഉള്ളുതുറന്നത്.

എന്നാൽ അദ്ദേഹത്തിന്‍റെ സത്യസന്ധമായ അഭിപ്രായപ്രകടനത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. സ്വയം വിമർശിക്കാനും പൊട്ടിച്ചിരിപ്പിക്കാനുള്ള കഴിവിനേയും അഭിനനന്ദിക്കുകയാണ് ആരാധകർ.

സ്വയം വലിയ നടനായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിനയിക്കുന്നതിനോട് പുതിയ തലമുറക്ക് അഭിപ്രായമില്ല. സാഹചര്യങ്ങളോട് പ്രതികരിക്കുന്നത് മാത്രമാണ് ഇപ്പോൾ അഭിനയം. അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ ആരാധകരെ അത്ഭുതപ്പെടുത്തി. സത്യസന്ധനായ താരമെന്ന അദ്ദേഹത്തിന്റെ ഇമേജിനെ ശക്തിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്‍റെ തുറന്നുപറച്ചിൽ എന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

സിനിമകളിൽ താൻ കരയുമ്പോൾ പ്രേക്ഷകർ പലപ്പോഴും ചിരിക്കാറുണ്ടെന്നും സൽമാൻ തമാശയായി പറഞ്ഞു. പലപ്പോഴും ആരാധകർ തന്നോടൊപ്പം കരയുന്നതിനുപകരം വൈകാരിക രംഗങ്ങളിൽ തന്നെ നോക്കി ചിരിക്കുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതനോട് വലിയ തോതിൽ വൈകാരികമായി തന്നെയാണ് പ്രേക്ഷകർ പ്രതികരിച്ചത്. അത്തരം രംഗങ്ങളിൽ തങ്ങളും താരത്തോടൊപ്പം കരയാറുണ്ടെന്നും ഒരിക്കലും ചിരിക്കാറില്ലെന്നും അവർ പറഞ്ഞു. ഇതുകേട്ട് സൽമാൻ വളരെ ഹൃദയംഗമമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

പ്രേക്ഷകരുമായി കണക്ട് ചെയ്തുകൊണ്ട് താരം നടത്തിയ ആ സംഭാഷണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായപ്രകടനത്തിന്‍റെ കുത്തൊഴുക്കാണ് കാണുന്നത്. സൽമാൻ അഭിനയിച്ച വൈകാരിക മുഹൂർത്തങ്ങൾ തങ്ങൾ എത്രമാത്രം വേദനയോടെയാണ് കണ്ടതെന്നും താരത്തോടൊപ്പം കരഞ്ഞുവെന്നും ആരാധകർ രേഖപ്പെടുത്തുന്നുമുണ്ട്. തങ്ങളുടെ ഏറ്റവും നല്ല നടൻ സൽമാനാണെന്നും അവർ പറയുന്നു. 

Tags:    
News Summary - 'If I cry on screen, people will laugh, I'm not a great actor' - Salman Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.