ഗുച്ചി, ഡിയോർ, വെർസേസ് തുടങ്ങിയ വലിയ ഫാഷൻ ബ്രാൻഡുകൾക്ക് പലപ്പോഴും സെലിബ്രിറ്റികൾ അവരുടെ വസ്ത്രങ്ങൾ പ്രദർശിപ്പിക്കേണ്ടതുണ്ട്. മെറ്റ് ഗാല പോലുള്ള പരിപാടികളിൽ താരങ്ങൾ ഈ വസ്ത്രങ്ങൾ ധരിക്കുന്നു, ലോകം മുഴുവൻ അത് കാണുന്നു. അവരുടെ വസ്ത്രങ്ങൾ വൈറലാകുന്നു, ട്രെൻഡുകൾ സൃഷ്ടിക്കുന്നു, കഥകൾ പറയുന്നു. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഫാഷൻ നിമിഷങ്ങളിലൊന്ന് 2022 ൽ സംഭവിച്ചു. ഹോളിവുഡ് ഇതിഹാസം മെർലിൻ മൺറോയുടേ പ്രത്യേകമായ വസ്ത്രം കിം കർദാഷിയാൻ ധരിച്ചതാണ് ആരാധകർ ഏറ്റെടുത്തത്.
1962ൽ, പ്രസിഡന്റ് ജോൺ എഫ്. കെന്നഡിക്ക് ഹാപ്പി ബർത്ത്ഡേ പാടാൻ മെർലിൻ മൺറോ ചർമ്മത്തിന്റെ നിറമുള്ള, ക്രിസ്റ്റൽ പൊതിഞ്ഞ ഗൗൺ ധരിച്ചെത്തി. ആ വസ്ത്രം ലോകത്തിലെ ഏറ്റവും വിലയേറിയതായി മാറി. 2016ൽ, ലേലത്തിൽ 40 കോടി രൂപക്കാണ് ഈ വസ്ത്രം വിറ്റുപോയത്. ഈ വസ്ത്രം ചരിത്രത്തിന്റെ ഭാഗമാണെന്നും അത് സംരക്ഷിക്കപ്പെടണമെന്നും ഫാഷൻ ആരാധകർ പറയുന്നു.
2022ലെ മെറ്റ് ഗാലയിൽ, കിം കർദാഷിയാൻ മെർലിന്റെ പ്രശസ്തമായ വസ്ത്രം ചുവന്ന പരവതാനിയിൽ ധരിച്ചു. മെർലിനെ ആദരിക്കാനുള്ള തന്റെ വഴിയാണിതെന്ന് അവർ പറഞ്ഞു. എന്നാൽ ചിലർക്ക് അതിൽ വിഷമമുണ്ടായിരുന്നു. മെർലിന് വേണ്ടി മാത്രം നിർമിച്ച വസ്ത്രത്തിന് കിം കേടുവരുത്തിയെന്ന് ചിലർ. അതിൽ ഒതുങ്ങാൻ വേണ്ടി മൂന്ന് ആഴ്ചകൾക്കുള്ളിൽ ഏഴ് കിലോ കുറഞ്ഞുവെന്നും കുറച്ച് മിനിറ്റ് മാത്രമേ അത് ധരിച്ചുള്ളൂവെന്നും കിം പറഞ്ഞു.
ഈ വസ്ത്രം ഹോളിവുഡിന്റെയും ഫാഷന്റെയും അമേരിക്കൻ ചരിത്രത്തിന്റെയും ഭാഗമാണ്. മരിക്കുന്നതിന് മുമ്പ് നടന്ന അവസാന പൊതുപരിപാടിയിൽ മെർലിൻ ഇത് ധരിച്ചിരുന്നു. ഇന്നും മെർലിൻ മൺറോ സ്റ്റൈൽ ഐക്കണായിരിക്കുന്നത് എന്തുകൊണ്ടെന്ന് ഈ വസ്ത്രം ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.