പിറന്നാൾ ദിനത്തിൽ മാധുരി ദീക്ഷിതിന്റെ അഞ്ച് മികച്ച സിനിമകൾ ഒ.ടി.ടിയിൽ കാണാം

ബോളിവുഡിലെ താരറാണി മാധുരി ദീക്ഷിത്തിന് ഇന്ന് പിറന്നാൾ. അതിമനോഹരമായ നൃത്തച്ചുവടുകള്‍കൊണ്ട് കൂടി പ്രേക്ഷക മനസില്‍ ഇടം നേടിയ പ്രിയ നടിക്ക് ആശംസകള്‍ നേരുകയാണ് ആരാധകരും ചലച്ചിത്ര ലോകവും. 1984ൽ രാജശ്രീ പ്രൊഡക്ഷൻസിന്റെ 'അബോധ്' എന്ന ചിത്രത്തിലൂടെയാണ് മാധുരി ദീക്ഷിത് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രം മോശം പ്രകടനം കാഴ്ചവച്ചെങ്കിലും, മാധുരിയുടെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിച്ചു. ഒ.ടി.ടിയിൽ കാണാൻ കഴിയുന്ന മാധുരി ദീക്ഷിതിന്റെ എട്ട് മികച്ച സിനിമകൾ പരിചയപ്പെടാം.

1. ഹം ആപ്കേ ഹെ കോൻ-നെറ്റ്ഫ്ലിക്സ്

1994 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ഹം ആപ്കേ ഹെ കോൻ..!. രാജശ്രീ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രത്തിന്‍റെരചനയും സംവിധാനവും നിർവഹിച്ചത് സൂരജ് ആർ. ബാർജാത്യയാണ്. മാധുരി ദീക്ഷിത്തും സൽമാനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പരമ്പരാഗത ഇന്ത്യൻ വിവാഹ ആഘോഷങ്ങളെ പശ്ചാത്തലമാക്കിയതായിരുന്നു. 100 കോടി കളക്ഷൻ നേടിയ ആദ്യത്തെ ഹിന്ദി ചലച്ചിത്രമാണിത്.

2. ദേവദാസ്-ജിയോ സിനിമ

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് മെഗാ ബോളിവുഡിന്റെ ബാനറിൽ ഭരത് ഷാ നിർമിച്ച 2002ൽ ഇറങ്ങിയ റൊമാന്റിക് നാടക ചിത്രമാണ് ദേവദാസ്. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവരോടൊപ്പം കിരൺ ഖേർ, സ്മിത ജയ്‌കർ, വിജയേന്ദ്ര ഘാട്ട്‌ഗെ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശരത് ചന്ദ്ര ചതോപാധ്യായയുടെ അതേ പേരിലുള്ള 1917ലെ നോവലിനെ അടിസ്ഥാനമാക്കി നിർമിച്ചതാണ് ഈ ചിത്രം.

3. ദിൽ തോ പാഗൽ ഹേ-പ്രൈം വിഡിയോ

യാഷ് ചോപ്ര സംവിധാനം ചെയ്ത് 1997ൽ പുറത്തിറങ്ങിയ സംഗീത പ്രണയ ചിത്രമാണ് ദിൽ തോ പാഗൽ ഹേ. ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, കരിഷ്മ കപൂർ, അക്ഷയ് കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇത് ഒരു സംഗീത ട്രൂപ്പിലെ അംഗങ്ങളുടെ പ്രണയ ജീവിതത്തെ പിന്തുടരുന്നു. 45മത് ദേശീയ ചലച്ചിത്ര അവാർഡിൽ, മികച്ച ജനപ്രിയ ചിത്രമടക്കം മൂന്ന് അവാർഡുകൾ ചിത്രം നേടി.

4. ആജ നാച് ലെ-പ്രൈം വിഡിയോ

2007ൽ പുറത്തിറങ്ങിയ നൃത്ത ചിത്രമാണ് ആജ നാച് ലെ. അനിൽ മേത്ത സംവിധാനം ചെയ്ത ചിത്രം യാഷ് രാജ് ഫിലിംസിന്‍റെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമിച്ചത്. മാധുരി ദീക്ഷിത്തിനോടൊപ്പം കൊങ്കണ സെൻ ശർമ്മ, ജുഗൽ ഹൻസ്‌രാജ്, കുനാൽ കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 2007 നവംബർ 30-ന് ഇന്ത്യയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും ആജ നാച്ലെ റിലീസ് ചെയ്തു. മികച്ച നടിയും മികച്ച പിന്നണി ഗായികയും ഉൾപ്പടെ 53-ാമത് ഫിലിംഫെയർ അവാർഡിൽ ആജ നാച്ലെക്ക് രണ്ട് നോമിനേഷനുകൾ ലഭിച്ചു.

5. രാം ലഖൻ-പ്രൈം വിഡിയോ

രാം കേൽക്കറുടെ തിരക്കഥയിൽ അൻവർ ഖാൻ എഴുതി സുഭാഷ് ഘായി സംവിധാനം ചെയ്ത് 1989ൽ പുറത്തിറങ്ങിയ ചിത്രമാണ് രാം ലഖൻ. രാഖി, ജാക്കി ഷ്രോഫ്, അനിൽ കപൂർ, ഡിംപിൾ കപാഡിയ, മാധുരി ദീക്ഷിത്, അംരീഷ് പുരി തുടങ്ങിയവരാണ് രാം ലഖനിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിർമാണച്ചെലവും വിപണന ചെലവും ഉൾപ്പെടെ 28.3 മില്യൺ ബജറ്റിൽ നിർമിച്ച ഈ ചിത്രം നിരൂപകവും വാണിജ്യപരവുമായ വലിയ വിജയമായി മാറി. 1989ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ രണ്ടാമത്തെ ബോളിവുഡ് ചിത്രമായി ഇത് മാറി.

Tags:    
News Summary - Five of Madhuri Dixit's best films to watch on OTT on her birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.