കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഷൂട്ടിങ്ങിന് പോയി; ബോളിവുഡ് താരം ഗൗഹർ ഖാനെതിരെ കേസ്
മുംബൈ: കോവിഡ് 19 മാർഗനിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബോളിവുഡ് താരം ഗൗഹർ ഖാനെതിരെ കേസ്. മഹാരാഷ്ട്രയിൽ കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെയാണ് സംഭവം.
കോവിഡ് വ്യാപനം തടയുന്നതിന് ബ്രിഹാൻ മുംബൈ കോർപറേഷൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി സഹകരിക്കാത്തതിനും അശ്രദ്ധമായി പെരുമാറിയതിനുമാണ് കേസ്. ഗൗഹർ ഖാന് വീട്ടുനിരീക്ഷണം ഏർപ്പെടുത്തിയത് സംബന്ധിച്ച് അധികൃതർ സ്റ്റാമ്പ് പതിക്കാനെത്തിയപ്പോൾ വാതിൽ തുറന്നില്ലെന്നതാണ് കേസ്.
താരത്തിന്‍റെ പേര് വെളിപ്പെടുത്താതെ മുംബൈ പൊലീസ് ട്വിറ്ററിലൂടെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കോവിഡ് സ്ഥിരീകരിച്ചിട്ടും ഷൂട്ടിങ്ങിൽ പെങ്കടുത്തുവെന്നും പൊലീസ് പറഞ്ഞു. നഗരത്തിന്‍റെ സുരക്ഷിതത്വത്തേക്കാൾ മറ്റൊന്നിനും പ്രധാന്യം നൽകില്ലെന്നും താരത്തിനെതിരെ കേസെടുത്തതായും അവർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ കോവിഡിന്‍റെ രണ്ടാംവരവിൽ പ്രതിദിനം 10,000ത്തിൽ അധികം പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 16,660 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മിക്കയിടത്തും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.