ശമ്പളം ചോദിച്ച ഡ്രൈവറെ കത്തിയെടുത്ത് കുത്തി; സംവിധായകൻ മനീഷ് ​ഗുപ്തക്കെതിരെ കേസ്

മുംബൈ: ശമ്പളത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഡ്രൈവറെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച ചലച്ചിത്ര സംവിധായകൻ മനീഷ് ഗുപ്തക്കെതിരെ കേസ്. വ്യാഴാഴ്ച രാത്രി സാഗർ സൻജോഗ് കെട്ടിടത്തിലെ മനീഷ് ഗുപ്തയുടെ വസതിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വർഷത്തോളമായി ഗുപ്തയുടെ ഡ്രൈവറായി ജോലി ചെയ്യുന്ന രാജിബുൾ ഇസ്ലാം ലഷ്‌കറിനാണ് (32) പരിക്കേറ്റത്.

ഭാരതീയ ന്യായ സംഹിതയിലെ 118(2), 115(2), 352 എന്നീ വകുപ്പുകൾ പ്രകാരം അപകടകരമായ ആയുധം ഉപയോഗിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ചതിനും സമാധാനം തകർക്കാൻ ശ്രമിച്ചതിനും മനഃപൂർവം അപമാനിച്ചതിനും മറ്റ് കുറ്റകൃത്യങ്ങൾക്കും കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഗുപ്തയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് രാജിബുളിന്‍റെ അഭിഭാഷകൻ അലി കാഷിഫ് ഖാൻ ദേശ്മുഖ് ആവശ്യപ്പെട്ടു. രാജിബുളിന് ഒരിക്കലും കൃത്യസമയത്ത് ശമ്പളം ലഭിച്ചിരുന്നില്ല. കുടിശ്ശിക പണം നൽകാതെ ഗുപ്ത അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായാണ് ആരോപണമുണ്ട്. പണം തിരികെ ലഭിക്കാൻ വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തർക്കത്തിനിടെ ഗുപ്ത കത്തി ഉപയോഗിച്ച് തന്നെ കുത്തിയതായാണ് ഡ്രൈവർ ആരോപിച്ചു.

Tags:    
News Summary - Filmmaker Manish Gupta booked for allegedly stabbing driver with kitchen knife over pay dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.