ഭാര്യയെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം; നിർമാതാവ് കമൽ കിഷോർ മിശ്ര അറസ്റ്റിൽ

മുംബൈ: ഭാര്യയെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചലച്ചിത്ര നിർമാതാവ് കമൽ കിഷോർ മിശ്ര അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി മുംബൈയിൽ വെച്ചാണ് കമൽ കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.

ഒക്‌ടോബർ 19നാണ് കേസിനാസ്പദമായ സംഭവം. അന്ധേരിയിലെ ഒരു പാർക്കിങ് ഏരിയയിൽ വെച്ച് കാറിൽ മറ്റൊരു സ്ത്രീക്കൊപ്പം കമൽ കുമാറിനെ ഭാര്യ കണ്ടെത്തുകയായിരുന്നു. കാറിൽ കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെയാണ് കമൽ കിഷോർ ഭാര്യയെ കാറിടിച്ച് പരിക്കേൽപ്പിച്ചത്.

ഇവരുടെ കാലിനും കൈക്കും തലക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കമൽ കിഷോർ മിശ്രയെ ചോദ്യം ചെയ്തതായും ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതായും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Film producer Kamal Kishore Mishra arrested for trying to run over wife with car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.