Posted On
date_range Updated On
date_range ഹോളിവുഡ് സംവിധായകൻ റോബർട്ട് ഡൗണി സീനിയർ അന്തരിച്ചു
ന്യൂയോർക്: പ്രശസ്ത ഹോളിവുഡ് സംവിധായകൻ റോബർട്ട് ഡൗണി സീനിയർ അന്തരിച്ചു. 85വയസ്സായിരുന്നു. അഞ്ചുവർഷത്തിലേറെയായി പാർകിൻസൺസ് രോഗബാധിതനായിരുന്നു.
നടനും മകനുമായ റോബർട്ട് ഡൗണി ജൂനിയർ ആണ് ഇൻസ്റ്റഗ്രാമിലൂടെ മരണവിവരം അറിയിച്ചത്. ക്ലാസിക് ചിത്രമായ പുട്നി സ്വോപ്, ഗ്രീസേഴ്സ് പാലസ്, ദ ഫാമിലി മാൻ തുടങ്ങിയ ഹോളിവുഡ് സിനിമകൾ സംവിധാനം ചെയ്തു. റോഗേഴ്സ് ഡൗണിയാണ് ഭാര്യ. ആലിസൺ ഡൗണി മകളും. ബാൾസ് ബ്ലഫ്,നോ മോർ എക്സ്ക്യൂസസ്,പൗണ്ട്,ബൂഗി നൈറ്റ്സ് എന്നിവയാണ് മറ്റ് ചിത്രങ്ങൾ. 1936 ജൂൺ 24ന് ന്യൂയോർക്കിലാണ് ജനനം.
യു.എസ്ആർമിയിൽ സേവനമനുഷ്ഠിച്ചതിനു ശേഷമാണ് െവള്ളിത്തിരയുടെ ലോകത്ത് സജീവമാകുന്നത്. 1961ൽ ബാൾസ് ബ്ലഫ് എന്നി ഹ്രസ്വചിത്രത്തിലൂടെ സംവിധാന രംഗത്ത് അരങ്ങേറി. മൂന്നുതവണ വിവാഹിതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.