'വെങ്കലം നേടിയ വനിത ഹോക്കി ടീമിന്​ അഭിനന്ദനങ്ങൾ'; വൈറലായി ഫർഹാൻ അക്തറി​െൻറ ട്വീറ്റ്​, ഒടുവിൽ ഡിലീറ്റും

മുംബൈ: 41 വർഷങ്ങൾക്ക്​ ശേഷം ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക്​ മെഡൽ നേടിയതോടെ അഭിനന്ദന പ്രവാഹമായിരുന്നു സമൂഹമാധ്യമങ്ങളിൽ. നിരവധി ബോളിവുഡ്​ താരങ്ങൾക്കൊപ്പം ഫർഹാൻ അക്തറും അഭിനന്ദന​ ട്വീറ്റുമായെത്തി.

പുരുഷ ഹോക്കി ടീമിന്​ പകരം വനിത ഹോക്കി ടീമിന്​ അഭിനന്ദനം അറിയിച്ചായിരുന്നു ഫർഹാ​െൻറ ട്വീറ്റ്​. അബദ്ധം പിണഞ്ഞത്​ മനസിലാ​യതോടെ ഉടൻ ട്വീറ്റ്​ ഡിലീറ്റ്​ ചെയ്​തെങ്കിലും സ്​​ക്രീൻ ഷോട്ടുകൾ വൻതോതിൽ പ്രചരിച്ചു.

'മു​േന്നാട്ട്​ പെൺകുട്ടികളേ, മാതൃകാപരമായ പോരാട്ടവീര്യം കാഴ്​ചവെച്ചതിനും നാലാമത്തെ മെഡൽ കൊണ്ടുവന്നതിനും ടീം ഇന്ത്യയെക്കുറിച്ച്​ അഭിമാനിക്കുന്നു' -എന്നായിരുന്നു ഫർഹാ​െൻറ പോസ്​റ്റ്​. വനിത ടീമിനല്ല, പുരുഷ ടീമിനാണ്​ വെങ്കലമെഡൽ ലഭിച്ചതെന്ന്​ മനസിലായതോടെ താരം ട്വീറ്റ്​ ഡിലീറ്റ്​ ചെയ്​തു. പിന്നീട്​, പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച്​ മറ്റൊരു ട്വീറ്റുമായി പ്രത്യക്ഷപ്പെട്ടു.


താരത്തി​െൻറ ആദ്യ ട്വീറ്റി​െൻറ സ്​ക്രീൻഷോട്ട്​ വൈറലയാതോടെ നിരവധിപേർ ട്രോളുകളുമായി രംഗ​ത്തെത്തി.

ജർമനിയെ തോൽപ്പിച്ചാണ്​ 41 വർഷ​ങ്ങൾക്ക്​ ശേഷം ഹോക്കിയിൽ ഇന്ത്യ മെഡൽ സ്വന്തമാക്കുന്നത്​. 5-4നായിരുന്നു മൻപ്രീതി​െൻറയും സംഘത്തി​െൻറയും ജയം. 


Tags:    
News Summary - Farhan Akhtar congratulates India womens hockey team, deletes tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.